ബ്രസീലിയ: ഒരുലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ച ബ്രസീലിൽ സാമൂഹിക അകലം പോലും പാലിക്കാതെ ജനാധിപത്യ വിരുദ്ധ റാലിയുമായി പ്രസിഡൻറ് ജെയർ ബോൾസോനാരോ. ഞായറാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്ത ബോൾസോനാരോ, നിയമനിർമാണ സഭക്കും സുപ്രീം കോടതിക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചു.
കോവിഡ് മൂലം 7,051 പേർ മരിച്ച രാജ്യത്ത് 1,01,826 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിനിടയിലാണ് തനിക്കെതിരെ വിധിപറഞ്ഞ സുപ്രീംകോടതിക്കും തെൻറ രണ്ട് മുൻമന്ത്രിമാർക്കും എതിരെ പ്രകടനവുമായി ബോൾസോനാരോയും അനുയായിവൃന്ദങ്ങളും തെരുവിലിറങ്ങിയത്. കോവിഡ് ഭീതി നിലനിൽക്കെ ഇതിനുമുമ്പും ഇവർ പ്രകടനം നടത്തിയിട്ടുണ്ട്.
സുപ്രീം കോടതിയും കോൺഗ്രസും അവസാനിപ്പിക്കണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. 1964 മുതൽ 1985 വരെ നിലനിന്നിരുന്ന സൈനിക ഭരണകാലത്തുള്ളതുപോലെ പ്രസിഡൻറിന് സർവ അധികാരവും നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. മാസ്ക് പോലും ധരിക്കാതെയാണ് ബോൾസോനാരോ പ്രകടനത്തിൽ പങ്കെടുത്തത്. കോവിഡ് ചെറിയ പനിയാണെന്നും അതിെൻറ പേരിൽ രാജ്യം അടച്ചിടേണ്ട ആവശ്യെമാന്നുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
പ്രസിഡൻറുമായുള്ള ഭിന്നതമൂലം രാജിവെച്ച ബ്രസീൽ മുൻ നിയമ മന്ത്രി സെർജയോ മോറോ, ഏതാനും ദിവസം മുമ്പ് പുറത്താക്കിയ ആരോഗ്യ മന്ത്രി ലൂയിസ് ഹെൻറിക് മണ്ടേറ്റ എന്നിവർക്കെതിെര രൂക്ഷവിമർശനമാണ് ബോൾസനാരോ അഴിച്ചുവിട്ടത്. തെൻറ എതിരാളികളായ ഇരുവർക്കും ബ്രസീലിൽ വൻ ജനപിന്തുണയുള്ളതാണ് പ്രസിഡൻറിനെ ചൊടിപ്പിച്ചത്. പിരിച്ചുവിട്ട പൊലീസ് മേധാവിക്ക് പകരം തെൻറ ഇഷ്ടക്കാരെന നിയമിക്കാനുള്ള ശ്രമം തടഞ്ഞതാണ് സുപ്രീം കോടതിയോടുള്ള അനിഷ്ടത്തിനുകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.