ഹ്യൂസ്റ്റൻ: യു.എസ് സ്കൂളിൽ ഭിന്നശേഷിയുള്ള ആറുവയസ്സുകാരൻ അല്ലാഹു എന്നു പറഞ്ഞതുകേട്ട് അധ്യാപിക പൊലീസിനെ വിളിച്ചു. ആ പദം ആവർത്തിച്ച് ഉരുവിട്ടതോടെ അധ്യാപിക കുട്ടി തീവ്രവാദിയാണെന്ന്തെറ്റിദ്ധരിച്ചാണത്രെ പൊലീസിൽ വിവരമറിയിച്ചത്.
മുഹമ്മദ് സുലൈമാൻ എന്ന വിദ്യാർഥി ഭിന്നശേഷിക്കാരനാണെന്നും അവന് മതിയായ ബുദ്ധിവളർച്ചയില്ലെന്നും പിതാവ് അറിയിച്ചതോടെയാണ് പൊലീസിന് സംഭവം പിടികിട്ടിയത്. അവനെ പഠിപ്പിച്ചിരുന്ന അധ്യാപിക സ്ഥലം മാറിപ്പോയതാണ് കുഴപ്പങ്ങൾക്കിടയാക്കിയത്.
പകരംവന്ന അധ്യാപികക്കാണ് അമളി പിണഞ്ഞത്. അതേസമയം, പിതാവിെൻറ മൊഴിയിലും വൈരുധ്യമുണ്ട്. കുട്ടിക്ക് സംസാരിക്കാൻ കഴിയില്ലെന്നും ഒരു വയസ്സുള്ള കുട്ടിയുടെ ബുദ്ധിവളർച്ചയെ അവനുള്ളൂവെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ, കുട്ടി സംസാരിക്കുന്നത് വ്യക്തമായി കേട്ടതായി അധ്യാപികയും സൂചിപ്പിച്ചു.
പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മേഖലയിലെ ചൈൽഡ് സംരക്ഷണ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.