സാവോപോളോ: അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്ന ബ്രസീൽ മുൻ പ്രസിഡ ൻറ് ലുല ഡ സിൽവക്ക് മോചനം. ഒരു തവണ അപ്പീൽ തള്ളിയാൽ ജയിലിലടക്കണമെന്ന നിയമം തള് ളിയാണ് സുപ്രീംകോടതി ലുലക്ക് മോചനം നൽകിയത്. കോടതിവിധി ആയിരക്കണക്കിന് തടവുകാരുടെ മോചനത്തിനും കാരണമായി. സാധാരണക്കാർക്കുവേണ്ടി പോരാട്ടം തുടരുമെന്ന് ലുല അറിയിച്ചു.
സർക്കാർ കരാറുകൾക്കു പകരം കൈക്കൂലി വാങ്ങിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018 ലാണ് ലുലയെ എട്ടുവർഷം ഒമ്പതുമാസം തടവിനു ശിക്ഷിച്ചത്. നിരപരാധിയാെണന്നും രാഷ്ട്രീയലക്ഷ്യംവെച്ച് കേസിൽ കുടുക്കുകയാണെന്നുമാണ് ലുല വാദിച്ചത്. 2003 മുതല്‍ 2011 വരെ പ്രസിഡൻറായിരുന്ന ലുല ബ്രസീലിലെ ഏറെ ജനകീയനായ നേതാവാണ്.
ലുല പ്രസിഡൻറായിരുന്ന 2003 മുതല്‍ 2010 വരെയുള്ള സമയത്താണ് കാര്‍ വാഷ് എന്നറിയപ്പെടുന്ന അഴിമതിക്കേസ് നടന്നത്. ഈ കേസില്‍ 11 ലക്ഷം ഡോളറിെൻറ ആഡംബരവസതി കൈക്കൂലിയായി വാങ്ങിയെന്നാണ് ആരോപണം. സര്‍ക്കാർ ഉടമസ്ഥതയിലുള്ള പെട്രോബാസ് എണ്ണക്കമ്പനി, നിര്‍മാണക്കമ്പനികള്‍, ഒട്ടേറെ രാഷ്ട്രീയക്കാർ എന്നിവർ ഉൾപ്പെടുന്നതാണ് കാർ വാഷ് അഴിമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.