സാവോ പോളോ: ബ്രസീൽ കോവിഡ് 19 വൈറസിനെ നേരിടുന്നതിൽ സ്വീകരിക്കുന്ന നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി ആരോഗ്യമന്ത്രി നെൽസൺ ടെയിച്ച് രാജിവെച്ചു. സ്ഥാനമെറ്റടുത്ത് ഒരു മാസത്തിനുള്ളിലാണ് രാജി. ലോകത്തിൽ തന്നെ കോവിഡിെൻറ പ്രധാന കേന്ദ്രങ്ങളിലൊന്നായി ബ്രസീൽ മാറിയിരുന്നു.
പ്രസിഡൻറ് ബോൾസനാരോയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് രാജിയെന്നാണ് സൂചന. കോവിഡ് രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നതുമായി ബന്ധപ്പെട്ട് സമ്പദ്വ്യവസ്ഥയിൽ ഇളവുകൾ അനുവദിക്കുന്നതിലും ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നുവെന്നാണ് സൂചന.
ജിം, ബ്യൂട്ടിപാർലർ തുടങ്ങിയവെയല്ലാം തുറക്കാമെന്ന് ബോൾസനാരോ ഉത്തരവിട്ടിരുന്നു. കോവിഡ് ഭീഷണിക്കിടെ ബ്രസീലിൽ രാജിവെക്കുന്ന രണ്ടാമത്തെ ആരോഗ്യമന്ത്രിയാണ് ടെയിച്ച്. നേരത്തെ നെൽസൺ മാൻഡേറ്റയും രാജിവെച്ചിരുന്നു. ബ്രസീൽ കോവിഡ് 19 വൈറസ് ബാധയെ നേരിടുന്നതിനായി സ്വീകരിച്ച നടപടികൾക്കെതിരെ ആഗോളതലത്തിൽ വ്യാപക വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.