ബ്രസീലിയ: അഴിമതിയാരോപണം നേരിടുന്ന ബ്രസീൽ പ്രസിഡൻറ് മിഷേൽ ടെമറിനെതിരെ പ്രതിഷേധം പുകയുന്നു. പ്രതിഷേധക്കാരെ നേരിടാൻ പൊലീസിനെ സഹായിക്കാൻ സൈന്യത്തെയും രംഗത്തിറക്കിയിട്ടുണ്ട്. ടെമറിെൻറ പ്രത്യേക ഉത്തരവുപ്രകാരമാണിത്. കണ്ണീർ വാതകവും ജലപീരങ്കിയും റബർ ബുള്ളറ്റുകളും പ്രയോഗിച്ചാണ് പൊലീസ് പ്രക്ഷോഭകരെ നേരിടുന്നത്. അഴിമതിയാരോപണമുയർന്ന ടെമർ രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. പൊലീസിനെതിരെ സമരക്കാർ കരിമരുന്നു പ്രയോഗവും നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2013നു ശേഷം ആദ്യമായാണ് രാജ്യത്ത് രക്തരൂഷിതമായ പ്രതിഷേധ സമരങ്ങൾ അരങ്ങേറുന്നത്. സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
കർഷകർക്കുനേരെ പൊലീസ് അതിക്രമം: 10 മരണം
വടക്കു-കിഴക്കൻ ബ്രസീലിലെ കർഷക മേഖലയിൽ പൊലീസ് നടത്തിയ ഒാപറേഷനിൽ 10 പേർ കൊല്ലപ്പെട്ടു. ഇതിലൊരു സ്ത്രീയുമുൾപ്പെടും. രാജ്യത്ത് ദീർഘകാലമായി നടന്നുവരുന്ന ഭൂ അവകാശ സമരവുമായി ബന്ധപ്പെട്ടാണ് പൊലീസ് അതിക്രമം. ഇൗ മേഖലയിലെ ഭൂ പ്രഭുക്കന്മാരുടെ സമ്മർദഫലമായി ചെറുകിട കർഷകരെ തുരത്താൻ പൊലീസ് നടത്തിയതാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞവർഷം മാത്രം ഭൂ സംഘർഷത്തിെൻറ ഇരകളായി 61 പേരാണ് ബ്രസീലിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.