പാരിസ്: ചൈനീസ് ടെലികോം ഭീമൻ വാവെയ്യുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന യു.എ സ് നിർദേശത്തിന് യൂറോപ്പിൽ സമ്മിശ്ര പ്രതികരണം. ഇറാനെതിരായ ഉപരോധം ലംഘിച്ചുവെ ന്നാരോപിച്ചാണ് യു.എസ് വാവെയ്യെ കരിമ്പട്ടികയിൽ പെടുത്തിയത്.
ചാരവൃത്തി നടത ്തുന്നതായാരോപിച്ച് രണ്ടു ദിവസം മുമ്പ് വാവെയ് ഉദ്യോഗസ്ഥനെ പോളണ്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ വാവെയ് ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. ആഗോളതലത്തിൽ കമ്പനിയുടെ സൽപേരിനു കോട്ടം വരുത്തിയെന്നു കാണിച്ചാണ് നടപടി. നേരത്തേ വാവെയ് മേധാവി മെങ് വാൻഷുവിനെ കാനഡയും അറസ്റ്റ് ചെയ്തിരുന്നു.
ചൈനയുടെ സമ്മർദങ്ങൾക്കൊടുവിൽ മോചിപ്പിക്കുകയായിരുന്നു. ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന യു.എസിെൻറ നിർദേശം ചില ഏഷ്യ-പസഫിക് രാജ്യങ്ങൾ അനുസരിച്ചു. 5ജി സേവനം ഉള്ളതിനാലാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് കമ്പനിയെ കൈവിടാൻ മടി. സ്വീഡെൻറ എറിക്സൺ, ഫിൻലൻഡിെൻറ നോകിയ, ദക്ഷിണ കൊറിയയുടെ സാംസങ് കമ്പനികളേക്കാൾ 5ജി സേവനത്തിൽ ബഹുദൂരം മുന്നിലാണ് വാവെയ്. വേഗം കൂടുതലായതിനാൽ ഇൻറർനെറ്റ് രംഗത്ത് വാവെയ് ഉൽപന്നങ്ങളാണ് യൂറോപ്പിൽ കൂടുതലും ഉപയോഗിക്കുന്നത്. പോർചുഗലിലെ പ്രധാന കമ്പനിയായ എം.ഇ.ഒ ഡിസംബറിൽ വാവെയ്യുമായി കരാറിൽ ഒപ്പുവെച്ചിരുന്നു.
ചൈനീസ് കമ്പനിയായതിനാൽ തന്ത്രപ്രധാനമായ രഹസ്യങ്ങൾ ചോർത്താനുള്ള സംവിധാനമടക്കം ഇൗ ഉൽപന്നങ്ങളിലുണ്ടാകാമെന്നും യു.എസ് ആരോപിച്ചിരുന്നു. ആസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ബഹിഷ്കരണത്തിെൻറ പാതയിലാണ്. ജർമനിയും യു.എസിെൻറ നിർദേശത്തോടെ സമ്മർദത്തിലായിട്ടുണ്ട്. എന്നാൽ, ഉൽപന്നങ്ങൾ വഴി ചൈന ചാരപ്രവർത്തനം നടത്തുന്നതായി തെളിവു ലഭിച്ചിട്ടില്ലെന്നും രാജ്യത്തെ െഎ.ടി ഉന്നതർ വ്യക്തമാക്കി.
വിലയൽപം കൂടുതലാണെങ്കിലും ഗുണനിലവാരത്തിൽ വാവെയ് ഉൽപന്നങ്ങൾ മുന്നിലാണെന്നാണ് യൂറോപ്പിൽ ഒരു വിഭാഗത്തിെൻറ അഭിപ്രായം. ഇൗ സമ്മർദങ്ങൾക്കിടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് വാവെയ് കമ്പനി. വാവെയ് ഉൽപന്നങ്ങളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.