കാനഡയിൽ തൂക്കുസർക്കാർ; ട്രൂഡോ പ്രധാനമന്ത്രിയായേക്കും

മോൺ​ഡ്രിയൽ: കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയുടെ പാർട്ടിക്ക് വിജയം. എന്നാൽ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മറ്റ്​ പാർട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. ഇതോടെ കാന ഡയിൽ തൂക്കു സർക്കാർ​ ഉറപ്പായി.

ഫലമറിഞ്ഞ 304 സീറ്റിൽ ട്രുഡോയുടെ ലിബറൽ പാർട്ടി ഓഫ്​ കാനഡക്ക്​ 146 സീറ്റാണ്​ ലഭിച്ചത്​. എന്നാൽ ഭൂരിപക്ഷ സർക്കാറുണ്ടാക്കാൻ 170 സീറ്റുകൾ വേണം. അതേസമയം, ട്രുഡോ സർക്കാർ പരാജയമാണെങ്കിൽ കൺസർവേറ്റീവ്​ പാർട്ടി, സർക്കാർ രൂപീകരണത്തിന്​ തയാറാവുമെന്നും തങ്ങൾ വിജയിക്കുമെന്നും കൺസർവേറ്റീവ്​ നേതാവ്​ ആൻഡ്ര്യൂ സച്ചീർ വ്യക്തമാക്കി.

ജസ്​റ്റിൻ ട്രൂഡോയുടെ വിജയത്തിൽ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ആശംസകൾ അറിയിച്ച്​ ട്വീറ്റ്​ ചെയ്​തു. ‘‘ മികച്ച പോരാട്ട വിജയത്തിന്​ ട്രൂഡോക്ക്​ ആശംസകൾ നേരുന്നു. ഇരു രാഷ്​ട്രങ്ങളുടേയും പുരോഗതിക്കായി താങ്ക​േളാടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.’’ എന്നായിരുന്നു ട്വീറ്റ്​. കഴിഞ്ഞ വർഷം നടന്ന ജി 7 ഉച്ചകോടിയിൽ ട്രൂഡോയെ ട്രംപ്​ നെറിയില്ലാത്തയാൾ എന്ന്​ വിശേഷിപ്പിച്ചിരുന്നു.

തന്നേയും ത​​െൻറ പാർട്ടിയേയും വിജയിപ്പിച്ചതിന്​ വോട്ടർമാർക്ക്​ നന്ദി അറിയിച്ചുകൊണ്ട്​ ട്രൂഡോ ട്വീറ്റ്​ ചെയ്​തു. കാനഡയെ ശരിയായ പാതയിൽ നയിക്കുന്നതിന്​ തന്നിൽ വിശ്വാസമർപ്പിച്ചതിന്​ നന്ദിയുണ്ടെന്നും കാനഡക്കാർക്ക്​ വേണ്ടി ത​​െൻറ ടീം കഠിന പ്രയത്​നം ചെയ്യുമെന്നും ട്രൂഡോ വ്യക്തമാക്കി.

Tags:    
News Summary - Canada elections: Justin Trudeau wins narrow victory to form minority government -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.