ഓട്ടവ: രാജ്യം പാർലമെൻറ് തെരഞ്ഞെടുപ്പിന് ഒരുങ്ങുേമ്പാൾ ചരിത്രത്തിൽ ഇടം തേടി മലയാളി ടോം വർഗീസ്. ഈ മാസം 21 ന് നടക്കുന്ന വോട്ടെടുപ്പിലെ ഏക മലയാളി സ്ഥാനാർഥിയാണ് പത്തനംതിട്ട റാന്നി കണ്ടംപേരൂർ കപ്പമാമൂട്ടിൽ കുടുംബ ാംഗമായ ടോം വർഗീസ്. പ്രതിപക്ഷമായ കൺസർവേറ്റിവ് പാർട്ടിയുടെ മിസിഗാഗ മാൾട്ടൺ മണ്ഡലത്തിലെ സ്ഥാനാർഥിയായ ടോമിെൻറ എതിരാളി പ്രമുഖനാണ്. ഫെഡറൽ മന്ത്രിയും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അടുത്ത സുഹൃത്തുമായ നവ്ദീപ് ബെയിൻസാണ്. കപ്പമാമൂട്ടിൽ കെ.ടി. വർഗീസിെൻറ മകനായ ടോം 33 വർഷം മുമ്പാണ് കാനഡയിൽ കുടിയേറിയത്.
ടൊറേൻറാ അന്താരാഷ്ട്ര വിമാനത്താവള കൺട്രോൾ ടവറിൽ ഏപ്രൺ കോഓഡിനേറ്ററായി പ്രവർത്തിച്ചു. പിന്നീട് സ്വന്തം സംരംഭങ്ങളിലേക്ക് ഇറങ്ങി. മലയാളികൾക്കിടയിലും പുറത്തും പൊതുരംഗത്ത് സജീവം. ടോമിെൻറ ജയത്തിന് മലയാളി സംഘടനകൾ ഊർജിത പ്രവർത്തനത്തിലാണ്. ഏഷ്യൻ വംശജർ ഏറെയുള്ള മണ്ഡലത്തിൽ 40,000ഓളം കുടുംബങ്ങളുണ്ട്.
നാലു വർഷം മുമ്പ് പൊതുതെരഞ്ഞെടുപ്പിൽ രണ്ടു മലയാളികൾക്ക് കൺസർവേറ്റിവ് പാർട്ടി സ്ഥാനാർഥിത്വം കിട്ടിയിരുന്നു. അതും പത്തനംതിട്ട ജില്ലക്കാരായിരുന്നു. കോയിപ്രം സ്വദേശി ജോ ഡാനിയൽ, മാരമൺ സ്വദേശി ജോബ്സൺ ഈശോ എന്നിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.