ഒാട്ടവ: 2017ൽ കാനഡയിലെ ക്യൂബക് നഗരത്തിലെ മസ്ജിദിൽ വെടിവെപ്പു നടത്തിയ സംഭവത്തിലെ പ്രതി അലക്സാണ്ടർ ബിസോണറ്റിന് ജീവപര്യന്തം തടവ്. 40 വർഷത്തേക്ക് പരോൾ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. കുടിയേറ്റക്കാർക്കെതിരായ വംശീയ ആക്രമണമായതിനാലാണ് ശിക്ഷയുടെ കടുപ്പം കൂട്ടിയത്. ആക്രമണത്തിൽ പള്ളിയിൽ പ്രാർഥനക്കെത്തിയ ആറുപേർ കൊല്ലപ്പെട്ടിരുന്നു. പ്രതിക്ക് 150 വർഷത്തെ തടവുശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇത് കോടതി തള്ളി. ചെയ്ത തെറ്റിൽ 29കാരനായ അലക്സാണ്ടർ ഖേദം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.