വാഷിങ്ടൺ: അഫ്ഗാനിസ്താനിൽ വർഷങ്ങളോളം അൽഖാഇദയെ ലക്ഷ്യമിട്ട അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സി.െഎ.എ ഇനി താലിബാനെതിരെ പരസ്യനീക്കത്തിന്. അഫ്ഗാൻ സൈന്യത്തിനൊപ്പം ചേർന്ന് താലിബാൻ നേതാക്കളെയും പോരാളികളെയും ഇല്ലാതാക്കാൻ സി.െഎ.എ തീരുമാനമെടുത്തതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഏറെയായി താലിബാനെതിരെ പരസ്യനീക്കത്തിന് വിസമ്മതിച്ചു നിന്ന സി.െഎ.എ ഇതിനായി മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടുന്ന സംഘത്തെ വിന്യസിക്കും. തീവ്രവാദ വിരുദ്ധ വിഭാഗം എന്ന പേരിലുള്ള വിഭാഗത്തിനായിരിക്കും ചുമതല. അമേരിക്കൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അഫ്ഗാൻ മിലീഷ്യകൾക്കായിരിക്കും സംഘത്തിൽ ഭൂരിപക്ഷം.
കൂടുതൽ കരുത്തോടെ പ്രവർത്തിക്കുന്ന താലിബാെൻറ നിയന്ത്രണത്തിലാണ് രാജ്യത്തിെൻറ പല മേഖലകളും. ഇവ തിരിച്ചുപിടിച്ച് അശ്റഫ് ഗനിക്കു കീഴിലുള്ള ഒൗദ്യോഗിക സർക്കാറിന് പൂർണ ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതുതായി ചുമതലയേറ്റ ഡയറക്ടർ മൈക് പോംപിയോക്കു കീഴിൽ സി.െഎ.എ കൂടുതൽ മേഖലകൾ പരീക്ഷിക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് സൂചനയുണ്ട്. അഫ്ഗാനിസ്താനിൽ വർഷങ്ങളായി തുടരുന്ന ഡ്രോൺ ആക്രമണങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ അടുത്തിടെ സി.െഎ.എ തീരുമാനമെടുത്തിരുന്നു. കൂടുതൽ ആക്രമണോത്സുകമായില്ലെങ്കിൽ തങ്ങളുടെ ദൗത്യം വിജയിപ്പിച്ചെടുക്കാനാവില്ലെന്ന് അടുത്തിടെ പോംപിയോ പ്രഖ്യാപിച്ചിരുന്നു.
അഫ്ഗാനിൽ അശ്റഫ് ഗനി സർക്കാറിനു കീഴിലെ സൈന്യത്തെ ഉപദേശിക്കുകയായിരുന്നു ഇതുവരെ സി.െഎ.എ ചെയ്തിരുന്നത്. നേരിട്ട് സൈനിക ദൗത്യങ്ങളിൽ പങ്കുകൊണ്ടിരുന്നില്ല. പുതിയ മേധാവി എത്തിയതോടെ ഇൗ നിലപാടാണ് തിരുത്തുന്നത്. ഇൗ വർഷം ആദ്യപാതിയിൽ രാജ്യത്ത് നടന്ന വിവിധ ആക്രമണങ്ങളിൽ 1,662 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.