വാഷിങ്ടൺ: അപൂർവ സൂര്യഗ്രഹണത്തോടനുബന്ധിച്ച് നിറംമാറുന്ന സ്റ്റാമ്പുകൾ പുറത്തിറക്കാനൊരുങ്ങി യു.എസിലെ തപാൽവകുപ്പ്. തൊടുേമ്പാൾ സൂര്യഗ്രഹണത്തിെൻറ ചിത്രം മാറി ചന്ദ്രെൻറ ചിത്രമാകുന്ന സ്റ്റാമ്പാണിത്. യു.എസിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സ്റ്റാമ്പ് പുറത്തിറക്കുന്നത്.
ആഗസ്റ്റ് 21ന് അപൂർവ ആകാശക്കാഴ്ചക്കാണ് യു.എസ് സാക്ഷ്യംവഹിക്കുക. 38 വർഷത്തിനുശേഷം ആദ്യമായി ചന്ദ്രൻ പൂർണമായി സൂര്യനെ മറയ്ക്കും. കുറച്ച് മിനിറ്റുകൾ മാത്രമാണ് പൂർണസൂര്യഗ്രഹണം ദൃശ്യമാവുക. രണ്ടു ചിത്രപാളികൾ അടങ്ങിയ സ്റ്റാമ്പ് നിർമിച്ചത് ഗ്രാഫിക് ഡിസൈനർ അേൻറാണിയോ അൽകലയാണ്. 2006ൽ ലിബിയയിൽ ദൃശ്യമായ പൂർണസൂര്യഗ്രഹണത്തിെൻറ ചിത്രമാണ് ഒന്ന്.
കറുത്തവട്ടത്തിൽ തൊടുേമ്പാൾ അത് പൂർണചന്ദ്രെൻറ ചിത്രമായി മാറും. പ്രത്യേക മഷിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാമ്പിെൻറ പിറകു വശത്ത് 14 യു.എസ് സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന സൂര്യഗ്രഹണത്തിെൻറ ചിത്രമാണുള്ളത്. ജൂൺ 20 മുതലാണ് പുതിയ സ്റ്റാമ്പിെൻറ വിൽപന ആരംഭിക്കുക.
ബ്രിട്ടൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.