കോവിഡ് 19: ന്യൂയോര്‍ക്ക് പൊലീസില്‍ മരിച്ചവരുടെ എണ്ണം 23 ആയി

ന്യൂയോര്‍ക്ക്: കോവിഡ് 19 രോഗത്തെ തുടര്‍ന്ന്​ മൂന്ന്​ പേര്‍ കൂടി മരിച്ചതോടെ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട് ട്‌മ​െൻറില്‍ മരിച്ച ഓഫീസര്‍മാരുടെ എണ്ണം 23 ആയെന്നു എ.വൈ.പി.ഡി. തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്​ ഇക ്കാര്യം അറിയിച്ചത്​.

ജെഫ്‌റി സ്കാല്‍ഫ്, റെയ്മണ്ട് എമ്പിയര്‍ എന്നീ രണ്ട് ഡിക്ടറ്റീവ് ഓഫീസര്‍മാരും ആക്‌സിലറി ക്യാപ്റ്റന്‍ മുഹമ്മദ് റഹ്മാനുമാണ് മരിച്ചതെന്ന്​ ഡിക്ടറ്റീവ് എന്‍ഡോവ്‌മ​െൻറ്​ അസോസിയേഷന്‍ പ്രസിഡൻറ്​ പോള്‍ പറഞ്ഞു.

നാലു ഡിക്ടറ്ററ്റീവ് ഓഫീസര്‍മാര്‍, അഞ്ച് സ്കൂള്‍ സേഫ്റ്റി ഏജന്‍സീസ്, രണ്ട് അഡ്മിനിസ്‌ട്രേറ്റീവ്‌സ്, ഒരു കമ്യൂണിക്കേഷന്‍ ഏജൻറ്​, രണ്ട് കസ്റ്റോഡിയന്‍സ്, അഞ്ച് ആക്‌സിലറി ഓഫീസര്‍മാര്‍ എന്നിവരാണ് കോവിഡ്​ ബാധയെ തുടര്‍ന്ന്​ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മ​െൻറിനു നഷ്ടമായത്.

വിശ്രമമില്ലാതെ ന്യൂയോര്‍ക്കിനെ സംരക്ഷിക്കുന്നതിനും, കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും ശ്രമിച്ചവരായിരുന്നു മരണപ്പെട്ടതെന്നും, അവരുടെ കുടുംബത്തിന്​ വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Tags:    
News Summary - covid 19: 23 officers died in new york police -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.