വാഷിങ്ടൺ: അമേരിക്കയിൽ എങ്ങും മരണത്തിെൻറ കണക്കുകൾ മാത്രം. രാത്രി വൈകിയും ശ്മശാനങ്ങളിൽ ആളനക്കം നിലച്ചില്ല. കോവിഡ് ബാധ കണ്ടെത്തിയ ശേഷം ഏറ്റവും കൂടുതൽ പേർ ജീവൻ പൊലിഞ്ഞ 24 മണിക്കൂറാണ് യു.എസിൽ കടന്നുപോയത്.
വ്യാഴാഴ്ച രാത്രി 8.30നും വെള്ളിയാഴ്ച രാത്രി 8.30നും ഇടയിൽ 1,480 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. അമേരിക്കയിലെ വേൾഡോമീറ്റേഴ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം പകർച്ചവ്യാധി ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞ ദിവസം. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 7,392 ആയി. 277,161 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
ന്യൂയോർക്കിൽ മോർച്ചറികൾ നിറഞ്ഞു കവിഞ്ഞു. മൊബൈൽ മോർച്ചറികൾ ഉൾപ്പെടെ രാപ്പകൽ പ്രവർത്തിക്കുന്നു. മൃതദേഹങ്ങൾ സംസ്കരിച്ച് സർക്കാർ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും തളർന്നു. ആശുപത്രികളിൽ രോഗികളെ കിടത്താൻ പോലും ഇടമില്ലാതെ പ്രയാസപ്പെടുന്നു.
ന്യൂയോർക്ക് നഗരത്തിൽ മാത്രം ഒറ്റ ദിവസം ആയിരത്തോളം പേരാണ് മരപ്പെട്ടത്. മാർച്ച് ഒന്നിന് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ന്യൂയോർക്കിൽ ഇതോടെ ആകെ മരണസംഖ്യ 3218 ആയി. ഇതിനകം 103,476 പേർക്കാണ് ന്യൂയോർക്കിൽ മാത്രം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുതിച്ച് ഉയർന്നതോടെ ട്രംപ് ലോകരാഷ്ട്രങ്ങളുടെ സഹായം അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.