വാഷിങ്ടൺ: ഇന്ത്യയിലേക്കുള്ള വിസ ഏപ്രിൽ 15 വരെ താൽകാലികമായി റദ്ദാക്കിയതായി യു.എസിലെ ഇന്ത്യൻ എംബസി. മാർച്ച് 13 മ ുതൽ വിസ റദ്ദാക്കൽ പ്രാബല്യത്തിൽ വരും. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നയതന്ത്ര, ഔദ്യോഗിക യാത്രകൾ ഒഴികെ ഇന്ത്യയിലേക്കുള്ള മുഴുവൻ വിസകളും ഇന്ത്യൻ സർക്കാർ താൽകാലികമായി റദ്ദാക്കുകയായിരുന്നു.
ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ(ഒ.സി.ഐ) കാർഡ് കൈവശമുള്ള വിസ രഹിത യാത്രക്ക് അനുമതി ലഭിച്ച യു.എസിലുള്ള ഇന്ത്യൻ പൗരൻമാർ ഏപ്രിൽ 15വരെ യാത്ര നിർത്തിവെക്കണമെന്ന് എംബസി പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു. ലോകാരോഗ്യ സംഘടന കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി.
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ 90 രാജ്യങ്ങളിലായി 1,10,000 ആളുകളെയാണ് ബാധിച്ചത്. ബുധനാഴ്ച വരെ രാജ്യത്ത് 50 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഫെബ്രുവരി 15ന് ശേഷം ചൈന, ഇറ്റലി, ഇറാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന, അല്ലെങ്കിൽ സന്ദർശനം നടത്തിയ ഇന്ത്യൻ പൗരൻമാർ ഉൾപ്പെടെയുള്ളവർ 14 ദിവസമെങ്കിലും പുറംലോകവുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.