അമേരിക്കയിൽ ജൂലൈ അവസാനത്തോടെ മരണസംഖ്യ 81000 ആകുമെന്ന്​

വാഷിങ്​ടൺ:​ ജൂലൈ അവസാനത്തോടെ യു.എസിലെ കോവിഡ്​ മരണസംഖ്യ 81000 ആകുമെന്നു വാഷിങ്​ടൺ സർവകലാശാലയുടെ പഠന റിപ്പോർട്ട്​. ഏ​പ്രിൽ അവസാനത്തോടെ ആശുപത്രികളിൽ വ​െൻറിലേറ്ററുകൾക്കും ഇൻറൻസീവ്​ കെയർ യൂനിറ്റ്​ കിടക്കകൾക്കും ക്ഷാമം നേരിടും. ലോക്​ഡൗൺ ഫലപ്രദമായി തുടരുകയാണെങ്കിൽ വേനൽക്കാലത്തോടെ വൈറസ്​ വ്യാപനത്തി​​െൻറ തോത്​ കുറക്കാനാകുമെന്നും സർവകലാശാലയിലെ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ ഹെൽത്ത്​ മെട്രിക്​സ്​ ആൻഡ്​ ഇവാലുവേഷൻ ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.

തൊഴിലില്ലായ്​മ പെരുകി
കോവിഡ്​ ഭീതിയിൽ മിക്ക സ്​ഥാപനങ്ങളും വ്യവസായ ശാലകളും കടകളും അടച്ചിട്ടതോടെ യു.എസിൽ തൊഴിൽ രഹിതരുടെ എണ്ണം പെരുകി. ഒരാഴ്​ച കൊണ്ട്​ തൊഴിലില്ലാത്തവർക്കു നൽകുന്ന ആനുകൂല്യങ്ങൾക്ക്​ അപേക്ഷ നൽകിയത്​ മൂന്നുകോടി ആളുകളാണ്​. വൈറസ്​ ഏറ്റവും കൂടുതൽ ബാധിച്ച ന്യൂയോർക്കിൽ അഞ്ചുലക്ഷം പേർ തൊഴിൽ രഹിതരായി.

Tags:    
News Summary - covid death toll in usa will reach at 81000 by july end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.