ന്യൂയോർക്ക്: ലോകത്ത് കോവിഡ് മരണം നാലരലക്ഷം കടന്നു. 456,284 പേരാണ് ഇതുവരെ മരിച്ചത്. 85,78,010 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 45,30,260 പേർ രോഗമുക്തി നേടി.
യു.എസിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 22,63,651 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. 1,20,688 പേർ അമേരിക്കയിൽ മരിച്ചു. അമേരിക്കക്ക് പുറമെ ബ്രസീലിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടത്തെ രോഗബാധിതരുടെ എണ്ണം പത്തുലക്ഷത്തിന് അടുത്തെത്തി. 9,83,559 പേരാണ് രോഗബാധിതർ. മരണസംഖ്യ 47,869.
റഷ്യയിൽ രോഗബാധിതരുടെ എണ്ണം അഞ്ചരലക്ഷം കടന്നു. 5,61,091 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യയിൽ മരണനിരക്ക് കുറവാണ്. 7660 പേരാണ് ഇവിടെ മരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ നാലാമതാണ് ഇന്ത്യ. 3,81,091 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. മരണം 12,604. യു.കെ, സ്പെയിൻ, പെറു, ഇറ്റലി, ചിലി എന്നീ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു.
അതേസമയം ഈ വർഷം അവസാനത്തോടെ കോവിഡിനെതിരായ വാക്സിൻ വികസിപ്പിക്കാൻ സാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. അതേസമയം മലേറിയക്കെതിരായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ
കോവിഡ് മരണം തടയുമെന്നതിന് തെളിവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.