ന്യൂയോർക്: ലോകത്ത് രോഗികളുടെ എണ്ണം 22 ലക്ഷം പിന്നിട്ടതിനൊപ്പം മരണം ഒന്നര ലക്ഷം കവിഞ്ഞു. ലോകത്തിലെ മൂന്നിലൊന്ന് രോഗികളും അമേരിക്കയിലാണ്. മരിച്ചവരിൽ നാലിലൊന്നിനടുത്തും അമേരിക് കക്കാർതന്നെ. ആറേ മുക്കാൽ ലക്ഷം രോഗികളും 35,000 മരണവും ഇവിടെനിന്ന് റിപ്പോർട്ട് ചെയ്തി ട്ടുണ്ട്. വ്യാഴാഴ്ച രാത്രി എട്ടിന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ യു.എസിൽ മരിച്ചത് 4,591 പേർ. അതോടെ, ഒരു ദിവസം ഏറ്റവും കൂടുതൽപേർ മരിച്ചതിെൻറ റെക്കോഡും അമേരിക്കക്കുതന്നെ.
അമേരിക്കയിലെ മുഴുവൻ സംസ്ഥാനങ്ങളിലും രോഗബാധിതരും മരണവും റിപ്പോർട്ട് ചെയ്തു. ന്യൂയോർക്കിൽ മാത്രം പതിനാറായിരത്തിലേറെയാണ് മരണം. രോഗികൾ രണ്ടേകാൽ ലക്ഷം. അഞ്ചര ലക്ഷം ടെസ്റ്റുകളാണ് ന്യൂയോർക്കിൽ മാത്രം നടത്തിയത്. മുക്കാൽ ലക്ഷം രോഗികളുള്ള ന്യൂജഴ്സിയാണ് മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും രണ്ടാമതുള്ള അമേരിക്കൻ സംസ്ഥാനം.
കാലിഫോർണിയയും വാഷിങ്ടണുമെല്ലാം അതിവേഗം രോഗവ്യാപനം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളാണ്. രോഗികൾ രണ്ട് ലക്ഷത്തിനോടും മരണം ഇരുപതിനായിരത്തോടും അടുക്കുന്ന സ്പെയിനിൽ മരണനിരക്ക് കുറഞ്ഞു. ഒരാഴ്ചയായി ശരാശരി 525 പേരാണ് ഇവിടെ മരിക്കുന്നത്. മരണക്കണക്കിൽ ലോകത്ത് രണ്ടാമതുള്ള ഇറ്റലിയിൽ 22,000 കവിഞ്ഞു ജീവനാശം. 1.7 ലക്ഷമാണ് രോഗബാധിതർ. ശരാശരി 775 പേർവീതം ഏഴുദിവസങ്ങളിൽ മരിച്ച ഇവിടെ ഇപ്പോൾ അത് 550ലെത്തിയതിെൻറ ആശ്വാസത്തിലാണ് ഇറ്റലി. 3,750-4,000 പേരാണ് രണ്ടാഴ്ചത്തെ ശരാശരി രോഗവ്യാപനത്തിെൻറ തോത്.
ഫ്രാൻസും ജർമനിയും യു.കെയുമാണ് രോഗികളുടെ എണ്ണം ലക്ഷം പിന്നിട്ട മറ്റു മൂന്നുരാജ്യങ്ങൾ. ഫ്രാൻസിൽ മരണം പതിനെട്ടായിരത്തോടടുക്കുേമ്പാൾ മരണനിരക്ക് പിടിച്ചുനിർത്തുന്നതിൽ ജർമനി വിജയിക്കുന്നതായാണ് കണക്കുകൾ. അവിടെ, 1.38 ലക്ഷം പേർ രോഗബാധിതരായെങ്കിലും നാലായിരത്തി ഒരുനൂറുപേരാണ് മരിച്ചത്. യു.കെയാണ് ലക്ഷപ്പട്ടികയിൽ അവസാനം പ്രവേശിച്ച രാജ്യം. അവിടെ പതിനാലായിരത്തിനടുത്താണ് മരണസംഖ്യ. ഇവിടെ മൂന്നേകാൽ ലക്ഷം പേരിൽ ടെസ്റ്റ് നടത്തിയതിൽ ഒരു ലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് രോഗവ്യാപനത്തിെൻറ തീവ്രതക്കു തെളിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.