ന്യൂയോര്‍ക്ക്: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,430,516 ആയി. ഇതുവരെ 82,019 പേർ മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്. 301,828 പ േർക്ക് രോഗം ഭേദമായി. 1,046,669 ആളുകളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥ ാനത്തുള്ള അമേരിക്കയിൽ 24 മണിക്കൂറിനുള്ള 1,966 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ യു.എസിലെ കോവിഡ് മരണം 12, 837 ആയി. കോവിഡ് മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടുചെയ്ത മൂന്നാമത്തെ രാജ്യമാണ് യു.എസ്.
രാജ്യത്ത് 33,319 ആളുകൾക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ ആകെ രോഗികളുടെ എണ്ണം 400,323 ആയി ഉയർന്നു. വൈറസ് ബാധ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ച ന്യൂയോര്‍ക്കില്‍ ഈ ആഴ്ച കൂടുതല്‍ മരണമുണ്ടാകുമെന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുണ്ട്.
യു.എസില്‍ 90 ശതമാനത്തോളം പേരും വീടുകള്‍ക്കുള്ളില്‍ കഴിയുകയാണ്. രാജ്യത്തെ 50 സംസ്ഥാനങ്ങളില്‍ എട്ടെണ്ണമൊഴികെ മറ്റെല്ലായിടങ്ങളിലും പ്രാദേശിക ഭരണകൂടങ്ങള്‍ പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാന നഗരമായ ന്യൂജേഴ്സിയിലും രോഗം പടർന്നുപിടിച്ച അവസ്ഥയാണ്. മിഷിഗണിലും കാലിഫോണിയയിലും ലൂസിയാനയിലും 15000ത്തിലധികം രോഗികളുണ്ട്. ഇവിടുത്തെ ആശുപത്രികളെല്ലാം നിറഞ്ഞ അവസ്ഥയിലാണ്.
ലോക രാജ്യങ്ങളിൽ കോവിഡ് മരണസംഖ്യ ഏറ്റവും കൂടുതലുള്ള ഇറ്റലിയിലാണ്. 17,127 പേരാണ് ഇതുവരെ ഇറ്റലിയിൽ മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള സ്പെയിനിൽ 14,045 പേർക്ക് ജീവൻ നഷ്ടമായി.
യു.എസിന് പിറകെ ഫ്രാൻസിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ 24 മണിക്കൂറിനുള്ളിൽ 1,417 പേർ മരിക്കുകയും 11,059 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. 109,069 കോവിഡ് രോഗികളാണ് ഫ്രാൻസിലുള്ളത്. ഇതുവരെ 10,328 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.