ന്യൂയോർക്കിൽ സ്​ത്രീ മൂന്ന്​ ശിശുക്കളെ അടക്കം അഞ്ചുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു

ന്യൂയോർക്ക്​: ന്യുയോർക്ക്​ സിറ്റിയിലെ​ ഡേ കെയർ സ​​​െൻറർ ജീവനക്കാരി മൂന്ന്​​ കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ കുട്ടികൾ 13 ദിവസം, 22 ദിവസം, 33 ദിവസം പ്രായമുള്ളവരാണ്​. കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്വന്തം കൈത്തണ്ടയിലും സ്​ത്രീ മുറിവേൽപ്പിച്ചു.

കുത്തേറ്റ കുഞ്ഞുങ്ങളിൽ രണ്ടുപേർ പെൺകുട്ടികളും ഒന്ന്​ ആൺകുട്ടിയുമാണ്​. ഇവരുടെ നില ഗുരുതരമാണെന്നും പൊലീസ്​ അറിയിച്ചു. 52 കാരിയായ സ്​ത്രീ 31 വയസുള്ള ഒരാളെയും മ​െറ്റാരു സ്​ത്രീയെയും കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്​. പുരുഷൻ കുത്തേറ്റ കുട്ടികളിൽ ഒരാളുടെ പിതാവാണ്​. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന്​​ പൊലീസ്​ പറഞ്ഞു.

സംഭവസമയം ഒമ്പതു കുട്ടികളും രക്ഷിതാക്കളും സ്​ഥലത്തുണ്ടായിരുന്നു. സ്​ത്രീയെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്​. സംഭവത്തിനു പിന്നിലെ കാരണമന്തെന്ന്​ വ്യക്​തമല്ലെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Daycare Worker Stabs 3 Babies - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.