അമേരിക്കയിൽ മരണം 25,000 കവിഞ്ഞു

ന്യ​ൂയോർക്ക്​: അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 25,671 ആയി. ആറ്​ ലക്ഷത്തിന്​ മുകളിലാണ്​ ഇതുവരെ രാജ്യത്ത്​ രോഗം സ്​ഥീരികരിച്ചവരുടെ എണ്ണം. പുതുതായി 22,047 പേർക്കാണ്​​ രോഗം സ്​ഥിരീകരിച്ചത്​.

അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർക്ക്​ രോഗം ബാധിച്ചത്​ സ്​പെയിനിലാണ്​. 1,72,541 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 18,056 പേരാണ്​ ഇവിടെ മരിച്ചത്​. ഇറ്റലിയിൽ 1,62,488 പേർക്ക്​ രോഗം ബാധിച്ചതിൽ 21,067 പേർ മരിച്ചു. ഫ്രാൻസിലും ജർമനിയിലും രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന ്​മുകളിൽ കടന്നിട്ടുണ്ട്​. 15,729 പേരാണ്​ ഇതുവരെ ഫ്രാൻസിൽ മരിച്ചത്​. ജർമനിയിൽ 3294 പേർ മാത്രമാണ്​ മരിച്ചതെന്നത്​ ആശ്വാസം നൽകുന്നു.

ബ്രിട്ടനിലും രോഗം ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്​. 93,873 പേർ​ ഇതുവരെ കോവിഡ്​ പോസിറ്റീവായി. 12,107 പേർ മരിക്കുകയും ചെയ്​തു. ലോകത്ത്​ ഇതുവരെ 1,988,769 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 125,621 പേർ മരിക്കുകയും ചെയ്​തു. 4,66,948 പേർ രോഗമുക്​തരായി.

Tags:    
News Summary - death toll rate in usa cross 25,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.