വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുതിർന്ന ഉപദേശകനും മരുമകനുമായ ജാരദ് കുഷ്നർക്കെതിരെ എഫ്.ബി.െഎ അന്വേഷണം നടത്തണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. വിദേശരാജ്യത്തിന് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ആറ് ഡെമോക്രാറ്റ് അംഗങ്ങൾ അന്വേഷണം ആവശ്യപ്പെട്ട് എഫ്.ബി.െഎക്ക് കത്തെഴുതിയത്.
അതീവരഹസ്യ വിഭാഗത്തിലുള്ള വിവരങ്ങൾ കൈമാറാൻ പ്രസിഡൻറിന് അവകാശമുണ്ടെങ്കിലും പ്രസിഡൻറിെൻറ ഉപദേശകന് ഇതിന് അധികാരമില്ലെന്ന് ഇന്ത്യൻ വംശജയും യു.എസ് കോൺഗ്രസ് അംഗവുമായ പ്രമീള ജയപാൽ അടക്കമുള്ളവർ കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.