വാഷിങ്ടൺ: യു.എസ് പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഞെ ട്ടിച്ച് ഡെമോക്രാറ്റുകൾക്ക് വിജയം. കെൻറക്കി ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് അറ്റോണി ജനറൽ ആൻഡി ബെഷിയർ വിജയിച്ചു. നേരിയ വോട്ടിെൻറ ലീഡിന് റിപ്പബ്ലിക്കൻ ഗവർണർ മാറ്റ ബെവിനെയാണ് പരാജയപ്പെടുത്തിയത്. 20 വർഷത്തെ ചരിത്രത്തിലാദ്യമായാണ് വിർജീനിയയിൽ ഡെമോക്രാറ്റുകൾ ആധിപത്യം നേടുന്നത്.
അടുത്ത വർഷം നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ വിലയിരുത്തൽ കൂടിയാണ് ഫലം. ട്രംപ് രണ്ടാമൂഴം ലക്ഷ്യംവെച്ചാണ് മത്സരത്തിനിറങ്ങുന്നത്. മിസ്സിസിപ്പിയിൽ റിപ്പബ്ലിക്കൻ ലഫ്. ഗവർണർ ടെയ്റ്റ് റീവ്സിനെയാണ് ഡെമോക്രാറ്റ് അറ്റോണി ജനറൽ ജിം ഹുഡ് പരാജയപ്പെടുത്തിയത്. ന്യൂജഴ്സിയിൽ ഡെമോക്രാറ്റുകൾ ഭരണം നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.