വാഷിങ്ടൺ: പാകിസ്താന് നൽകുന്ന സഹായത്തിൽ കുറവ് വരുത്തി അമേരിക്ക. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി യു. എസ് പാകിസ്താന് നൽകുന്ന 350 മില്യൺ ഡോളറിെൻറ സഹായമാണ് അമേരിക്ക വെട്ടിക്കുറച്ചിരിക്കുന്നത്. പാകിസ്താനിലേക്ക് നിലവിൽ സൈന്യത്തെ അയക്കേണ്ട സാഹചര്യമില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പ്രതികരിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.
350 മില്യൺ ഡോളറിെൻറ ധനസഹായം നൽകില്ലെന്ന് പെൻറഗൺ വക്താവ് ആദം സ്റ്റംപാണ് അറിയിച്ചത്. തീവ്രവാദികൾക്കെതിരായി പാകിസ്താൻ നടത്തുന്ന പ്രവർത്തനങ്ങളിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി. നാറ്റോ സഖ്യത്തിന് ഭീഷണിയാവുന്ന സംഘടനകൾക്കെതിരെ പാകിസ്താൻ നടപടി ശക്തമാക്കത്തതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.
ഇതാദ്യമായല്ല അമേരിക്ക പാകിസ്താനുള്ള സഹായം വെട്ടികുറക്കുന്നത്. കഴിഞ്ഞ വർഷം പാകിസ്താനുള്ള 300 മില്യൺ ഡോളറിെൻറ സഹായം നിർത്തലാക്കിയിരുന്നു. എന്നാൽ പാകിസ്താനുമായുള്ള ബന്ധത്തിൽ നിലവിൽ പുനരാലോചന നടത്തേണ്ട സാഹചര്യമില്ലെന്നാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.