വാഷിങ്ടൺ: കോവിഡ് വ്യാപനം ചെറുക്കുന്നതിെൻറ ഭാഗമായി ബ്രസീലുകാർക്ക് യു.എസിലേക്ക് യാത്രവിലക്ക് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ‘‘അവിടത്തെ ജനങ്ങൾ ഇവിടേക്കു വന്ന് രോഗം പരത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ബ്രസീലിന് വെൻറിേലറ്ററൊക്കെ നൽകി യു.എസ് സഹായിക്കും. അവരിപ്പോൾ വലിയ പ്രശ്നത്തിലകപ്പെട്ടിരിക്കയാണ്. അക്കാര്യത്തിൽ സംശയമില്ല’’- വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
യു.എസും റഷ്യയും കഴിഞ്ഞാൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്താണ് ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ. അതേസമയം, ലോക്ഡൗൺ പോലുള്ള മാർഗങ്ങൾ കോവിഡിനെ പ്രതിരോധിക്കില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബ്രസീൽ പ്രസിഡൻറ് ജെയ്ർ ബൊൽസൊനാരോ.
1179 പേരാണ് ചൊവ്വാഴ്ച ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 17,971ലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.