വാഷിങ്ടണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ചൊവ്വ ഗ്രഹത്തിെൻറ ഭാഗമാണെന്ന് യു.എസ് പ ്രസിഡൻറ് ഡോണള്‍ഡ് ട്രംപിെൻറ ട്വീറ്റ്. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നത് സംബന്ധ ിച്ച ചര്‍ച്ചകള്‍ നാസ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ട്വീറ്റിലാണ് രസകരമാ യ വിവരം ട്രംപ് പങ്കുവെച്ചത്.
‘‘നമ്മള് ഇതിനായി മുഴുവന്‍ പണവും ചെലവഴിക്കുകയാ ണ്. ചന്ദ്രനില്‍ പോകുന്നതിനെ കുറിച്ച് നാസ ഇനി ഒന്നും മിണ്ടരുത്. ഞങ്ങളിത് 50 വര്‍ഷം മുമ്പ് ചെയ്തതാണ്. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ചൊവ്വ (ചന്ദ്രൻ അതിെൻറ ഭാഗം), പ്രതിരോധം, ശാസ്ത്രം തുടങ്ങിയവ വലിയ മേഖലകളിലേക്ക് നാസ ശ്രദ്ധ കേന്ദ്രീകരിക്കണം.” എന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്. 2024ല്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന് ഫണ്ട് അനുവദിച്ച ട്രംപില്‍നിന്ന് ഇത്തരമൊരു പ്രഖ്യാപനം വന്നതിെൻറ ഞെട്ടലിലാണ് നാസയിലെ ശാസ്ത്രജ്ഞര്‍.
ചന്ദ്രന് ചൊവ്വയുടെ ഭാഗമാണെന്ന് ആരും പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. പിന്നെയെവിടെനിന്നാണ് ഇത്തരമൊരു കണ്ടെത്തല്‍ ട്രംപ് നടത്തിയതെന്ന് വ്യക്തമായിട്ടില്ല. ട്രംപിനെ ട്രോളി നിരവധി പേരാണ് ട്വീറ്റിന് പ്രതികരിച്ചത്. ‘ഭൂമിക്കും ചന്ദ്രനുമിടയില്‍ ഒരു മതില് പണിതാലോ?’ എന്നാണ് മറ്റൊരാൾ ട്രോളിയത്.
‘താങ്കള്‍ ഈ രാജ്യത്തെ നയിക്കാന്‍ യോഗ്യനല്ല’ എന്ന് പറയുന്നവരും ഉണ്ട്. ‘‘യു.എസ് പ്രസിഡൻറ് പറഞ്ഞതുപോലെ, ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാന്‍ നാസ ചന്ദ്രനെ ഉപയോഗിക്കാന്‍ പോവുകയാണ്. ക്യൂരിയോസിറ്റിയും നാസ ഇന്‍സൈറ്റും ചൊവ്വയിലുണ്ട്. അധികം വൈകാതെ ചൊവ്വയില്‍ ഇറക്കാന്‍ പറ്റിയ വാഹനവും (മാര്‍സ് 2020 റോവര്‍) മാര്‍സ് ഹെലികോപ്ടറും കൂടി അവിടേക്ക് എത്തും’’-എന്നാണ് നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രൈഡന്സ്റ്റൈൻ പ്രതികരിച്ചത്.
ട്വീറ്റ് സൃഷ്ടിച്ച ആശയക്കുഴപ്പമാണ് ട്രോളുകള്‍ക്ക് കാരണമെന്നാണ് ട്രംപിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ചൊവ്വ പര്യവേക്ഷണത്തിെൻറ ഭാഗമാണ് ചാന്ദ്രപര്യവേക്ഷണമെന്നാണ് ട്വീറ്റില്‍ ട്രംപ് സൂചിപ്പിച്ചതെന്നാണ് ഇവരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.