വാഷിങ്ടൻ: തീവ്രവാദികൾക്കു സുരക്ഷിത താവളമൊരുക്കുന്ന പാകിസ്താനെതിരെ പുതിയ നീക്കത്തിന് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. പാകിസ്താനോട് കാലങ്ങളായി തുടരുന്ന നിലപാട് മാറ്റാൻ സമയമായെന്നാണ് യു.എസ് വിലയിരുത്തുന്നത്. പാകിസ്താൻ തീവ്രവാദികളുടെ സ്വർഗമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും യു. എസിനും സഖ്യകക്ഷികള്‍ക്കും നേരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കുന്നതിനുമാണ് ട്രംപിെൻറ നീക്കമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം യു. എസ് ഭരണകൂടം എടുത്ത പല വിജയകരമായ നയങ്ങളും പാകിസ്താെൻറ കാര്യത്തിൽ ഫലപ്രദമായില്ല. പാകിസ്താനോ അഫ്ഗാനിസ്താനോ ഭീകരർക്കു സുരക്ഷിത താവളമാവുകയും അവർ യു.എസിെനയും സഖ്യകക്ഷികളെയും ആക്രമിക്കുകയും ചെയ്യുന്നത് അനുവദിക്കാനാകില്ല. മേഖലയുടെ സ്ഥിരതയെ ആണ് ഇതു ബാധിക്കുക. ആഗോള തലത്തിലെ തീവ്രവാദത്തിന് ഇത് പ്രോത്സാഹനമാകുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മുൻ ഭരണകൂടങ്ങൾ തന്ത്രപരമായ ക്ഷമ പാലിക്കുകയും തീവ്രവാദികളെ തുരത്താൻ പാകിസ്താന് ബില്യൺ കണക്കിനു പണം അനുവദിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ഫലപ്രദമായില്ല. പാകിസ്താനിൽ ഭീകരർ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും ഭീകര സംഘടനകളും ഭരണകൂടവും തമ്മിൽ ശക്തമായ ബന്ധം ഉടലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നയങ്ങൾ സ്വീകരിക്കേണ്ട സമയമായെന്നാണു യു.എസ് ഭരണകൂടം വിശ്വസിക്കുന്നത്. അഫ്ഗാനിസ്താനിൽ പുരോഗതിയുണ്ടാക്കാനാണു ശ്രമിക്കുന്നത്. അതിന് ഇത്തരം ഭീകര സങ്കേതങ്ങൾ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും മേഖലയിെല ആശങ്കകൾ കുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.