ഇം​പീ​ച്ച്​​മെന്‍റ്​: ട്രംപ് നടത്തിയത് പദവിക്ക് നിരക്കാത്ത സംഭാഷണമെന്ന് മൊഴി

വാ​ഷി​ങ്​​ട​ൺ: ഇം​പീ​ച്ച്​​മെന്‍റ്​ ന​ട​പ​ടി​ നേരിടുന്ന യു.​എ​സ്​ പ്ര​സി​ഡന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​ത ി​രെ പരസ്യതെളിവെടുപ്പിൽ മൊഴി നൽകി ദേശീയ സുരക്ഷാസമിതിയംഗം ലഫ്റ്റനന്‍റ് കേണൽ അലക്സാണ്ടർ വെന്‍റ്മാൻ. യു​ക്രെ​യ ്​​ൻ പ്ര​സി​ഡന്‍റുമായി പദവിക്ക് നിരക്കാത്ത ടെലിഫോൺ സംഭാഷണമാണ് ട്രംപ് നടത്തിയതെന്ന് അലക്സാണ്ടർ വിൻഡ്മാൻ മൊഴ ി നൽകി. യു​ക്രെ​യ്​​ൻ പ്ര​സി​ഡന്‍റ് ട്രംപ് നടത്തിയ സംഭാഷണത്തെ കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥൻ കൂടിയായ അലക്സാണ്ടർ വിൻഡ്മാൻ വ്യക്തമാക്കി.

രാ​ഷ്​​ട്രീ​യ എ​തി​രാ​ളി ജോ ​ബൈ​ഡ​നും മ​ക​നു​മെ​തി​രെ അ​ഴി​മ​തി​ക്കേ​സി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ യു​ക്രെ​യ്​​ൻ പ്ര​സി​ഡ​ന്‍റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ ആ​രോ​പ​ണ​ത്തി​ലാ​ണ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി ട്രം​പി​നെ​തി​രെ ഇം​പീ​ച്ച്​​മെന്‍റ് നടപടി തുടങ്ങിയ​ത്. ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ സ​ർ​വി​സി​ലു​ള്ള​വ​രും മു​മ്പ്​ ഉ​ണ്ടാ​യി​രു​ന്ന​വ​രും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ ഹൗ​സ്​ ഇന്‍റലി​ജ​ൻ​സ്​ ക​മ്മി​റ്റി​ക്ക്​ മു​ന്നി​ൽ ഹാ​ജ​രാ​യി തെ​ളി​വ് ന​ൽ​കിയിട്ടുണ്ട്.

അ​തി​നു ശേ​ഷം ജു​ഡീ​ഷ്യ​ൽ ക​മ്മി​റ്റി​ക്കു മു​ന്നി​ൽ മൊ​ഴി​യെ​ടു​പ്പ്​ ന​ട​ക്കും. കു​റ്റം തെ​ളി​ഞ്ഞാ​ൽ ഇം​പീ​ച്ച്​​മെന്‍റ്​ പ്ര​മേ​യം ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. സഭയിൽ ഭൂരിപക്ഷം ഡെമോ​ക്രാറ്റുകൾക്കായതിനാൽ പ്രമേയം നിശ്ശേഷം പാസാക്കാം. അതിനു ശേഷം കുറ്റവിചാരണ പ്രമേയം സെ​ന​റ്റി​നു കൈ​മാ​റും.

സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ 100 സെ​ന​റ്റ​ർ​മാ​ർ അ​ട​ങ്ങി​യ ജൂ​റി​യാ​ണ്​ ട്രം​പി​നെ വി​ചാ​ര​ണ ചെ​യ്യു​ക. വിചാരണക്കു ശേഷം സെനറ്റിൽ പ്രമേയം പാസായാൽ ശിക്ഷവിധിക്കും. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം പാസാക്കാൻ കഴിയില്ലെന്നാണ്​ വിലയിരുത്തൽ.

ഇം​പീ​ച്ച്​​മെന്‍റ്​ നേ​രി​ടു​ന്ന നാ​ലാ​മ​ത്തെ യു.​എ​സ്​ പ്ര​സി​ഡന്‍റാ​ണ്​ ട്രം​പ്. ഈ ​ന​ട​പ​ടി​യി​ലൂ​ടെ ഇ​വ​രി​ൽ ആ​രും അ​ധി​കാ​ര​ഭ്ര​ഷ്​​ട​രാ​യി​ട്ടി​ല്ല. വാ​ട്ട​ർ​ഗേ​റ്റ്​ വി​വാ​ദ​ത്തി​ൽ​പെ​ട്ട്​ ഇം​പീ​ച്ച്​​മെന്‍റ്​ ഉ​റ​പ്പാ​കു​മെ​ന്ന ഘ​ട്ട​ത്തി​ൽ 1974ൽ ​റി​ച്ചാ​ർ​ഡ്​ നി​ക്​​സ​ൻ രാ​ജി​വെ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Donald Trump's impeachment Alexander Vindman -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.