അലാസ്​കയിൽ ഒരേ ദിവസം മൂന്ന്​ ഭൂചലനം

വാഷിങ്​ടൺ: യു.എസ്​. സംസ്​ഥാനമായ അലാസ്​കയിൽ ഞായറാഴ്​ച 3.8 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതായി അലാസ്​ക എർത്ത്​ക്വേക്ക്​ ഇൻഫർമേഷൻ സ​​െൻറർ അറിയിച്ചു. പ്ലെസൻറ്​ വാലി എന്ന നഗരത്തിൽ നിന്ന്​ 43 കി.മീ വടക്കായിരുന്നു ഭൂകമ്പത്തി​​​െൻറ പ്രഭവ കേന്ദ്രം.

ഒരേ ദിവസം മൂന്ന്​ ഭൂചലനമാണ്​ അലാസ്​കയിലുണ്ടായത്​. നാശനഷ്​ടങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ടയോണെക്​ നഗരത്തിനു സമീപം 3.6 തീവ്രതയിലും അല്യൂടിയൻ ദ്വീപിൽ 4.9 തീവ്രതയിലും ഭൂചലനം അനുഭപ്പെട്ടു​. ശനിയാഴ്​ച കെനായ ഉപദ്വീപിൽ റിക്​ടർ സ്​കെയിലിൽ 5.2 തീവ്രതയിൽ ഭൂകമ്പമുണ്ടായതായും രേഖപ്പെടുത്തിയിട്ടുണ്ട്​. 

Tags:    
News Summary - Earthquake hits central Alaska

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.