കീറ്റോ: വെനിസ്വേലയിൽനിന്നുള്ള അഭയാർഥി പ്രവാഹം തടയാൻ നടപടി കർശനമാക്കി എക്വഡോർ. അയൽരാജ്യമായ കൊളംബിയയിൽ കുടുങ്ങിക്കിടക്കുന്ന പാസ്പോർട്ടില്ലാത്തവരെയാണ് ഇത് ബാധിക്കുക.നിലവിൽ മതിയായ രേഖകളില്ലാതെ അതിർത്തി കടക്കുന്നവരെ തടയാനാണ് തീരുമാനം. ഇൗ നിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ആളുകൾ കൂട്ടമായി വെനിേസ്വലയിൽനിന്ന് പലായനം ചെയ്യുന്നത്. വർഷങ്ങളായി സാമ്പത്തിക മാന്ദ്യത്തിലും പണപ്പെരുപ്പത്തിലും വലയുകയാണ് വെനിസ്വേല. 15 മാസത്തിനിടെ 10 ലക്ഷത്തിലേറെ ആളുകളാണ് കൊളംബിയയിലെത്തിയത്. അതിൽ പ്രതിദിനം 4000ത്തോളം പേരാണ് എക്വഡോർ അതിർത്തി കടക്കുന്നത്.
കൊളംബിയയിൽനിന്ന് എക്വഡോർ അതിർത്തി കടക്കാൻ കൂടുതൽ പേരുടെയും കൈവശം തിരിച്ചറിയൽ കാർഡുകൾ മാത്രമാണുള്ളത്. അധികം പേരും ലക്ഷ്യംവെക്കുന്നത് പെറുവിനെയും ചിലിയെയുമാണ്. എക്വഡോറിെൻറ നീക്കത്തെ ശക്തമായി വിമർശിച്ച് കൊളംബിയ രംഗത്തുവന്നു. കൊളംബിയൻ പ്രസിഡൻറ് ജുവാൻ മാനുവൽ സാേൻറാസ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അതിർത്തി അടയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രസീലും ഇൗ മാസാദ്യം അതിർത്തി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.