കീറ്റോ: എക്വഡോർ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർഥിയായ ലെനിൻ മൊറനോയെ വിജയിയായി പ്രഖ്യാപിച്ചു. നേരേത്ത പുറത്തുവന്ന മൂന്ന് എക്സിറ്റ്േപാളുകൾ പ്രതിപക്ഷ സ്ഥാനാർഥിയുടെ വിജയം പ്രവചിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ മൊറനോയുടെ എതിരാളിയായിരുന്ന ഗില്ലർമോ ലാസോ വിജയിച്ചതായി നേരേത്ത അവകാശപ്പെട്ടിരുന്നു. എന്നാൽ, ഫലം മറിച്ചായതോടെ പ്രതിപക്ഷകക്ഷികൾ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ തെരഞ്ഞെടുപ്പ് വിഭാഗത്തിെൻറ തലസ്ഥാന നഗരിയിലെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
രാജ്യത്തെ മറ്റു നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. അതേസമയം, വിജയിച്ച ഭരണകക്ഷിയുടെ പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങളുമായി തെരുവിലിറങ്ങി. മൊറനോക്ക് 51 ശതമാനവും എതിർസ്ഥാനാർഥിക്ക് 49 ശതമാനവും വോട്ടുകൾ ലഭിച്ചതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.