വാഷിങ്ടൺ: മെക്സിക്കൻ അതിർത്തിയിൽ മതിൽപണിയാൻ ഫണ്ട് അനുവദിച്ചില്ലെങ്കിൽ ദേ ശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഭീഷണി ആവർത്തിച്ച് യു.എസ് പ്രസിഡൻറ് ഡോ ണൾഡ് ട്രംപ്. മനുഷ്യരെ വേർതിരിക്കുന്ന മതിൽനിർമാണത്തിന് ഡെമോക്രാറ്റുകൾ എതിരു നിന്നതോടെയാണ് ഫണ്ടിനായി ബില്ല് പാസാക്കാൻ കഴിയാതെ വന്നത്. കഴിഞ്ഞ ദിവസം മതിൽ നിർ മാണത്തെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ ഡെമോക്രാറ്റിക് നേതാക്കൾ മുൻകൈയെടുത്തു നടത്തിയ യോഗത്തിൽനിന്ന് ട്രംപ് ഇറങ്ങിപ്പോയിരുന്നു.
20 ദിവസമായി ഭരണസ്തംഭനം തുടരുന്ന യു.എസിൽ എട്ടു ലക്ഷത്തോളം ജീവനക്കാർക്ക് ശമ്പളം മുടങ്ങിക്കിടക്കുകയാണ്. യു.എസിെൻറ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നീണ്ട ഭരണസ്തംഭനം. പ്രതിരോധ ആവശ്യങ്ങൾക്ക് വെച്ച ഫണ്ട് വകമാറ്റി മതിൽ നിർമാണത്തിന് ഉപയോഗിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയുമെന്നത് ട്രംപിെൻറ തെരഞ്ഞെടുപ്പുകാല വാഗ്ദാനമാണ്. രാജ്യത്തിെൻറ സുരക്ഷക്കായി മതിൽ അനിവാര്യമെന്നാണ് ട്രംപിെൻറ വാദം.
ഭരണസ്തംഭനമൊഴിവാക്കുന്നതിെൻറ ഭാഗമായി സർക്കാറിെൻറ ദൈനംദിന നടത്തിപ്പിനായി പണം അനുവദിക്കാനുള്ള ബില്ലിൽ ഒപ്പുവെക്കാനും ട്രംപ് തയാറായില്ല. ഫണ്ടിന് അനുമതി നൽകാൻ കോൺഗ്രസ് തയാറായില്ലെങ്കിൽ യു.എസിൽ തീർച്ചയായും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും തനിക്ക് അതിന് അധികാരമുണ്ടെന്നും ട്രംപ് ടെക്സാസിലെ അതിർത്തി പട്രോൾ സ്റ്റേഷൻ സന്ദർശിക്കവെ ട്രംപ് വ്യക്തമാക്കി. എന്നാൽ, കോൺഗ്രസിനെ മറികടന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഏറെ നിയമ വെല്ലുവിളികൾ നിറഞ്ഞതാണ്.
അതിനിടെ, വെള്ളപ്പൊക്ക, കാട്ടുതീ കെടുതികൾ ബാധിച്ച ടെക്സാസ്, പ്യൂർടോറികോ, കാലിഫോർണിയ നഗരങ്ങളുടെ പുനരധിവാസത്തിന് കഴിഞ്ഞ വർഷം കോൺഗ്രസ് അനുവദിച്ച 1390 കോടി ഡോളറിെൻറ ഫണ്ട് വകമാറ്റി മതിൽ നിർമാണത്തിന് ഉപയോഗിക്കാനും ട്രംപ് ലക്ഷ്യമിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.