സുക്ര: പ്രതിപക്ഷപ്രക്ഷോഭത്തെ തുടർന്ന് രാജിവെക്കേണ്ടിവന്ന ബൊളീവിയൻ മുൻ പ്രസിഡ ൻറ് ഇവോ മൊറലിസ് മെക്സികോയിൽ രാഷ്ട്രീയ അഭയം തേടി. രാജ്യംവിടുന്നതില്‍ കടുത്ത വേദനയുണ്ട്. രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാലാണ് പലായനമെന്നും പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതിഷേധക്കാര്‍ തെൻറ രണ്ടു വീടുകളും ആക്രമിച്ചതായി അദ്ദേഹം വ്യക്തമാക്കി. സൈനികവിമാനത്തില്‍ പ്രസിഡൻറ് രാജ്യംവിട്ടതായി വിദേശകാര്യ മന്ത്രി മാഴ്സലോ എബ്രാദ് സ്ഥിരീകരിച്ചു. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ക്രമേക്കടു നടത്തിയാണ് ഇവോ മൊറലിസ് അധികാരം നിലനിർത്തിയതെന്നാരോപിച്ച് വലതുപക്ഷ പ്രതിപക്ഷകക്ഷികൾ രംഗത്തുവന്നതോടെയാണ് ബൊളീവിയ പ്രക്ഷുബ്ധമായത്.
ഇടതുപക്ഷക്കാരായ മൊറലിസ് അനുകൂലികളും പ്രക്ഷോഭകരും പലയിടത്തും ഏറ്റുമുട്ടി. തുടർന്ന് സൈന്യം പിന്തുണ പിൻവലിച്ചതോടെ മൊറലിസിന് രാജിവെക്കേണ്ടിവന്നു. തുടർന്ന് ജീനിയന്‍ അനെസ് ഇടക്കാല പ്രസിഡൻറായി സ്ഥാനമേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.