കാര്‍ ഓടിക്കുന്നത് ഫേസ്ബുക്ക് ലൈവാക്കിയ പെണ്‍കുട്ടികള്‍ മരിച്ചു

പെന്‍സല്‍വേനിയ: യു.എസിലെ പെന്‍സല്‍വേനിയയില്‍ കാറോടിക്കുന്നത് ഫേസ്ബുക്ക് ലൈവ് വിഡിയോ ആക്കിയ രണ്ടു പെണ്‍കുട്ടികള്‍ അപകടത്തില്‍ മരിച്ചു. പെണ്‍കുട്ടികള്‍ സഞ്ചരിച്ച കാറിന് മുകളിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറുകയായിരുന്നു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കാറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് മിറന്‍ഡ് ഹ്യൂഗ്സ് (18), ചാനിയ മോറിസണ്‍ (19) എന്നിവര്‍ ഫേസ്ബുക്ക് ലൈവിലത്തെിയത്. കാര്‍ ഓടിക്കുകയായിരുന്ന മിറന്‍ഡ് ഹ്യൂഗ്സിനോട് ‘നീ ജീവിക്കാന്‍ പോവുകയാണോ’ എന്ന് മോറിസണ്‍ ചോദിക്കുന്നത് വിഡിയോയില്‍ കാണാം.  തൊട്ടടുത്ത നിമിഷം കാറിന്‍െറ പിറകില്‍ ട്രാക്ടര്‍ വന്നിടിക്കുകയായിരുന്നു.

എട്ടു മിനിറ്റ് നീളുന്ന വിഡിയോയില്‍ അപകടം നടക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ വ്യക്തമാണ്. അപകടം നടന്ന ഉടനെ തീപടര്‍ന്നതിനാല്‍ പെണ്‍കുട്ടികളുടെ ശരീരം തിരിച്ചറിയപ്പെടാത്തവിധം കത്തിക്കരിഞ്ഞിരുന്നു. സംഭവത്തിനുശേഷം ഫേസ്ബുക്ക് ഈ വിഡിയോ പിന്‍വലിച്ചു.

 

Tags:    
News Summary - facebook live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.