വീ​ട്ടി​ലെ ഭ​ക്ഷ​ണം പൊ​ണ്ണ​ത്ത​ടി  അ​ക​റ്റും

വാഷിങ്ടൺ: വീട്ടിൽ പാകംചെയ്യുന്ന ഭക്ഷണം കഴിക്കുന്നവരിൽ പൊണ്ണത്തടിക്കുള്ള സാധ്യത കുറവെന്ന് പഠനം. ഭക്ഷണം കഴിക്കുന്നതിനിടെ ടി.വിയോ വിഡിയോയോ കാണുന്നത് ഒഴിവാക്കുന്നവരിലും പൊണ്ണത്തടി കുറവായിരിക്കുമെന്ന് ഗവേഷകർ പറഞ്ഞു. യു.എസിലെ ഒഹായോ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ 12,842 പേരിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരിക്കൽപോലും ടി.വി കാണാത്ത മുതിർന്നവരെക്കാൾ ഭക്ഷണത്തിനിടെ എപ്പോഴും ടി.വി കാണുന്ന കൗമാരക്കാരിൽ പൊണ്ണത്തടിയുടെ സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകർ പറഞ്ഞു. വീട്ടിൽ പാകംചെയ്ത ഭക്ഷണം കഴിക്കുന്നതിനെക്കാൾ പ്രധാനമാണ് ഭക്ഷണം എപ്രകാരം കഴിക്കുന്നു എന്നതെന്ന് ഗവേഷകരിലൊരാളായ റേച്ചൽ ടുമിൻ അഭിപ്രായപ്പെട്ടു.

എപ്പോഴും വീട്ടിൽ പാകംചെയ്ത ഭക്ഷണം കഴിക്കുകയും ഭക്ഷണം കഴിക്കുേമ്പാൾ ടി.വി കാണുന്നത് ഒഴിവാക്കുകയും ചെയ്യുന്നവരിലാണ് പൊണ്ണത്തടിക്കുള്ള സാധ്യത ഏറ്റവും കുറവ്. അക്കാദമി ഒാഫ് ന്യൂട്രിഷൻ ആൻഡ് ഡയറ്റക്ടിക്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Tags:    
News Summary - fat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.