വാഷിങ്ടൺ: ഇറ്റാലിയൻ കാർ നിർമാണ കമ്പനിയായ ഫിയറ്റിെൻറ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറായിരുന്ന സെർജിയോ മാർക്കിയോണി (60) അന്തരിച്ചു. തോളിന് നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് അദ്ദേഹത്തിെൻറ ആരോഗ്യനില വഷളായിരുന്നു. തുടർന്ന് കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മരണം.
2004ലാണ് മാർക്കിയോണി ഫിയറ്റിെൻറ സി.ഇ.ഒ ആയി സ്ഥാനമേറ്റത്. ആ സമയത്ത് നാശത്തിെൻറ വക്കിലായിരുന്ന കമ്പനിയെ ആഗോള തലത്തിൽതന്നെ മുൻനിരയിലേക്ക് ഉയർത്തിെക്കാണ്ടുവരാൻ മാർക്കിയോണിക്കായി. ഇ
ദ്ദേഹത്തിെൻറ രണ്ടു വർഷത്തെ കഠിനപരിശ്രമത്തിെൻറ ഫലമായിട്ടായിരുന്നു അത്. തുടർന്ന് അമേരിക്കൻ കമ്പനിയായ ക്രൈസറിെൻറ തലപ്പത്തും മാർക്കിയോണി എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.