ഹവാന: അന്തരിച്ച ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പതിനായിരങ്ങള്‍ ഹവാനയിലെ റെവലൂഷന്‍ സ്ക്വയറില്‍ ഒത്തുചേര്‍ന്നു. കാസ്ട്രോയുടെ ചിതാഭസ്മം ഉടന്‍ ഇവിടെയത്തെിയേക്കുമെന്ന വിവരത്തത്തെുടര്‍ന്നാണ് ജനങ്ങള്‍ കൂട്ടമായി പ്രിയപ്പെട്ട നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാനത്തെിയത്.
അഞ്ചു ദശകം നീണ്ട തന്‍െറ ഭരണത്തിനിടെ, യു.എസ് സാമ്രാജ്യത്വത്തിനെതിരെ മണിക്കൂറുകള്‍ നീണ്ട പ്രസംഗം നടത്തിയ ചത്വരമാണ് റെവലൂഷന്‍ സ്ക്വയര്‍. വിപ്ളവ ഇതിഹാസം ഏണസ്റ്റോ ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത സര്‍ക്കാര്‍ കെട്ടിടം ഈ ചത്വരത്തിലെ ശ്രദ്ധാകേന്ദ്രമാണ്. ചൊവ്വാഴ്ച ഇവിടെ നടക്കുന്ന ചടങ്ങില്‍ വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംബന്ധിക്കുമെന്ന് ക്യൂബന്‍ നയതന്ത്ര കാര്യാലയം അറിയിച്ചു.
ഫിദല്‍ കാസ്ട്രോ തോക്കേന്തി നില്‍ക്കുന്ന കൂറ്റന്‍ ചിത്രം, ദു$ഖാചരണ പരിപാടിയുടെ സംഘാടകര്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. റെവലൂഷന്‍ സ്ക്വയറില്‍ നടക്കുന്ന അനുസ്മരണ ചടങ്ങുകള്‍ക്കുശേഷം, കാസ്ട്രോയുടെ ചിതാഭസ്മം വഹിച്ച് നാലുദിവസത്തെ വിലാപയാത്ര ബുധനാഴ്ച തുടങ്ങും. ക്യൂബയിലെ രണ്ടാമത്തെ നഗരമായ സാന്‍റിയാഗോയിലായിരിക്കും ചിതാഭസ്മം ഡിസംബര്‍ നാലിന് സംസ്കരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.