??.???????????? ?????????????? ??????????? ??? ??????? ???????????? ??????????????. ?????? ????????? ?????. (????? ??????)

ഫിദലിനെ വാനോളം പ്രശംസിച്ച് ഗോണ്‍സാലസ്

ഹവാന: യു.എസും ക്യൂബയും തമ്മിലുള്ള പ്രമാദമായ അന്തര്‍ദേശീയ കസ്റ്റഡി തര്‍ക്കത്തിലെ കേന്ദ്ര കഥാപാത്രമായ ഗോണ്‍സാലസിലേക്കായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ ശ്രദ്ധ. 17 വര്‍ഷം മുമ്പ് ഗോണ്‍സാലസ് എന്ന  കുട്ടിയെ ക്യൂബയില്‍ എത്തിക്കാന്‍ ചുക്കാന്‍പിടിച്ചത് അന്തരിച്ച വിപ്ളവ നായകന്‍ ഫിദല്‍ കാസ്ട്രോ ആയിരുന്നു.
‘ഫിദലിനെക്കുറിച്ച് ഭൂതകാലത്തില്‍നിന്ന് പറയേണ്ട സമയമല്ല ഇത്. അതിനേക്കാള്‍ പറയേണ്ടത് അദ്ദേഹം ഭാവിയില്‍ എങ്ങനെ ഓര്‍മിക്കപ്പെടും എന്നാണ്. എന്നത്തേക്കാളും ഇപ്പോള്‍ അദ്ദേഹം സര്‍വ വ്യാപിയായി തോന്നുന്നു’ -ഇതായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ യുവാവിന്‍െറ മറുപടി.  

1999ല്‍ യു.എസില്‍നിന്ന് ക്യൂബയിലേക്ക് മാതാവിനൊപ്പം ബോട്ടില്‍ യാത്രചെയ്യുമ്പോള്‍ അഞ്ചു വയസ്സായിരുന്നു ഗോണ്‍സാലസിന്‍െറ പ്രായം. കടല്‍കടന്നുള്ള ആ യാത്രക്കിടെ ഗോണ്‍സാലസിന്‍െറ അമ്മയടക്കം പത്തുപേര്‍ ബോട്ടു മുങ്ങി മരണമടഞ്ഞു. ഫ്ളോറിഡ തീരത്ത് ഒരു മീന്‍പിടിത്തക്കാരന്‍ ജീവനോടെ കണ്ടെടുത്ത ആ കുട്ടി ഒടുവില്‍  മിയാമിയിലെ അമ്മയുടെ ബന്ധുക്കളുടെ കൈയില്‍ എത്തിച്ചു. എന്നാല്‍, ക്യൂബയിലുള്ള പിതാവ് മകനെ മടക്കിക്കൊണ്ടുവരാന്‍ ആഗ്രഹിച്ചെങ്കിലും യു.എസിലെ ബന്ധുക്കളുടെ എതിര്‍പ്പുമൂലം അത് നടന്നില്ല. ഇത് പിന്നീട് ക്യൂബയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ-നയതന്ത്ര യുദ്ധമായി പരിണമിക്കുകയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ ഫിദലിന്‍െറ ശ്രമം വിജയം കണ്ടു. ഗോണ്‍സാലസ് ക്യൂബന്‍ മണ്ണില്‍ കാലുകുത്തി. അതിനുശേഷം ഫിദല്‍ ഉള്ള ക്യൂബയില്‍ 17 വര്‍ഷങ്ങള്‍ പിന്നിട്ട ഗോണ്‍സാലസ് ഇന്ന് യുവത്വത്തിലത്തെി നില്‍ക്കുന്നു.

 

Tags:    
News Summary - fidel catro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.