സാവോപോളോ: ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ പരിസ്ഥിതി സംതുലനത്തിന് ഗുരുതര ഭീഷ ണിയുയര്‍ത്തുന്ന രീതിയിൽ കാട്ടുതീ പടരുന്നു. കാട്ടുതീ മൂലം ബ്രസീലിലെ ആമസോണാസ് സംസ്ഥാ നത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ആമസോണ്‍ മഴക്കാടുകളില്‍ 72,000 തവണ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായ ി ബ്രസീലിെൻറ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച് വ്യക്തമാക്കുന്നു. പ ലപ്പോഴും പുറംലോകം അറിയാതെ ദിവസങ്ങളോളം കാട് കത്തിക്കൊണ്ടിരിക്കുകയാണെത്ര. കഴിഞ് ഞ ഒരാഴ്ച മാത്രം 9500ലധികം കാട്ടുതീ ഉണ്ടായതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
2018നെ അപേക്ഷിച്ച് 85ശതമാനത്തിലധികം കാട്ടുതീയാണ് ഈ വർഷമുണ്ടായത്. എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് കടുത്ത വരള്‍ച്ചയാണ് ഈ വര്‍ഷം ആമസോണ്‍ കാടുകളടക്കമുള്ള മേഖലയില്‍ അനുഭവപ്പെട്ടത്. വരണ്ട കാലാവസ്ഥ കാട്ടുതീ ഉണ്ടാവുന്നതിനും വ്യാപകമായി പടരുന്നതിനും കാരണമാവുന്നു. മനുഷ്യെൻറ ഇടപെടലുകളാണ് കാട്ടുതീ പടരാൻ പ്രധാന കാരണമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ അഭിപ്രായം. കാട്ടുതീയുടെ ഫലമായി അന്തരീക്ഷത്തിലുയര്‍ന്ന രൂക്ഷമായ പുകപടലങ്ങള്‍ പല പ്രദേശങ്ങളെയും വലയംചെയ്തിരിക്കുകയാണ്. സാവോ പോളോ അടക്കമുള്ള നഗരങ്ങളില്‍ നട്ടുച്ചക്കുപോലും രാത്രിയുടെ പ്രതീതിയാണത്രെ. നഗരത്തില്‍ കറുത്ത പുക മൂടിയിരിക്കുന്നതിനാല്‍ സൂര്യപ്രകാശം എത്തിച്ചേരാത്തതാണ് ഈ സാഹചര്യമുണ്ടാക്കുന്നത്. അന്തരീക്ഷത്തില്‍ പുകപടലങ്ങള്‍ രൂക്ഷമായതിനാല്‍ മഴ പെയ്യുമ്പോള്‍ കറുത്ത നിറത്തിലുള്ള വെള്ളമാണ് ഭൂമിയിലെത്തുന്നത്.
ആഗോളതാപനം കുറക്കാൻ ഗണ്യമായ പങ്കുവഹിക്കുന്നതാണ് ലോകത്തിലെ വലിയ മഴക്കാടുകളായ ആമസോൺ. ഇവിടെയിപ്പോൾ കാർബൺ മോണോക്സൈഡിെൻറ അളവ് ഗണ്യമായി വർധിച്ചിരിക്കയാണെന്ന് യൂറോപ്യന്‍ യൂനിയെൻറ കീഴിലുള്ള കോപര്‍നിക്ക്സ് ക്ലൈമറ്റ് ചേഞ്ച് സര്‍വിസ് എന്ന സംഘടന വ്യക്തമാക്കുന്നു. കാർബൺ ഡൈഓക്സൈഡും വലിയതോതിൽ പുറംതള്ളുന്നുണ്ട്. ഇതെല്ലാം ആഗോളതാപനത്തിന് ആക്കംകൂട്ടുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
30ലക്ഷത്തിലേറെ ആവാസവ്യവസ്ഥയിലുള്ള സസ്യങ്ങളും ജന്തുക്കളും 10 ലക്ഷത്തോളം മനുഷ്യരും അധിവസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യ കലവറ കൂടിയാണ് ആമസോൺ മഴക്കാടുകൾ. സാധാരണ ചൂടുകാലത്താണ് ആമസോണിൽ കാട്ടുതീയുണ്ടാകുന്നത്. കാടുവെട്ടിത്തെളിക്കാനുള്ള മനഃപൂർവമായ ശ്രമങ്ങളും ബ്രസീൽ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുന്നതായി ആരോപണമുയർന്നിരുന്നു. ജനുവരിയിൽ ജയ്ർ ബൊൽസൊനാരോ പ്രസിഡൻറായി അധികാരമേറ്റതുമുതലാണ് ആമസോണിെൻറ കഷ്ടകാലം തുടങ്ങിയതെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ വാദം.
പരിസ്ഥിതി സംരക്ഷണത്തിനുപകരം കാടുവെട്ടിത്തെളിച്ചുള്ള വികസനത്തിനാണ് ബൊൽസൊനാരോ മുൻതൂക്കം നൽകുന്നത്. ആമസോണിൽ കാട്ടുതീ പടരുന്നുവെന്ന വാർത്തകളും ബൊൽസൊനാരോ തള്ളി. പരിസ്ഥിതിപ്രവർത്തകർ തെളിവില്ലാതെ പടച്ചുവിടുന്ന താണെന്നാണ് പ്രസിഡൻറ് അവകാശപ്പെടുന്നത്.
പരിസ്ഥിതി സംരക്ഷിക്കാൻ പിൻനടത്തം
ബെകാസി: ഇന്തോനേഷ്യയിൽ പരിസ്ഥിതി സംരക്ഷിക്കാൻ 700 കി.മീറ്ററിലേറെ ദൂരം പിറേകാട്ട് നടന്ന് 43കാരൻ. കിഴക്കൻ ജാവയിലെ വീട്ടിൽനിന്ന് തുടങ്ങിയ നടത്തം മേദി ബാസ്റ്റണി ജകാർത്തയിലാണ് അവസാനിപ്പിക്കുക.
വെള്ളിയാഴ്ച അദ്ദേഹം ജകാർത്തയിലെത്തി വിഷയം പ്രസിഡൻറ് ജോകോ വിദദോയുടെ ശ്രദ്ധയിൽപെടുത്തും. ജൂലൈ 18നാണ് പര്യടനം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.