ന്യൂയോർക്: യു.എസിൽ ആദ്യമായി സിഖ് വനിത മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കാലിഫോർണിയയിലെ യൂബ സിറ്റിയിൽനിന്ന് പ്രീത് ദിദ്ബാലാണ് മേയറായി തിരഞ്ഞെടുക്കെപ്പട്ടത്. ഡിസംബർ അഞ്ചിന് പ്രീത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 2014 മുതൽ പ്രീത് യൂബ സിറ്റിയിലെ വൈസ് മേയറാണ്. യു.എസിൽ സിഖ് മേയർമാർ ധാരാളമുണ്ട്, എന്നാൽ ആദ്യമായാണ് വനിത മേയർ അധികാരമേൽക്കുന്നത്.
കഴിഞ്ഞ മാസം ന്യൂജഴ്സിയിലെ ഹോബോകെനിൽനിന്ന് രവി ബല്ല എന്ന സിഖുകാരൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എസിൽ സിഖ് വംശജർ ധാരാളമുള്ള പ്രദേശമാണ് യൂബ. ഏകദേശം 5,00,000 സിഖുകാരാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.