വാഷിങ്ടണ്‍: പുതപ്പിന്‍െറ തുക നല്‍കാന്‍ യാത്രക്കാരന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടു. ലാസ്വെഗാസില്‍നിന്ന് ഹൊനൊലുലുവിലേക്ക് പോകുകയായിരുന്ന വിമാനമാണ് ലോസ് ആഞ്ജലസിലേക്ക് വഴിതിരിച്ചുവിട്ടത്. ഹവായ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. 66കാരനായ യാത്രക്കാരന്‍ തണുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുതപ്പ് ആവശ്യപ്പെടുകയായിരുന്നു.
പുതപ്പിന് 12 ഡോളറാണ് വിലയെന്ന് പറഞ്ഞതോടെ ഇയാള്‍ അസ്വസ്ഥനാവുകയും ഭീഷണിസ്വരത്തില്‍ സംസാരിക്കുകയും ചെയ്തു. ഇത് വിമാനജീവനക്കാരെ പരിഭ്രാന്തരാക്കിയതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ലോസ് ആഞ്ജലസ് വിമാനത്താവള പൊലീസ് ഉദ്യോഗസ്ഥന്‍ റോബ് പെഡ്രിഗോണ്‍ പറഞ്ഞു. വിമാനം ലോസ് ആഞ്ജലസില്‍ എത്തിയതിനുശേഷം പൊലീസും എഫ്.ബി.ഐ ഉദ്യോഗസ്ഥരും ഇയാളെ ചോദ്യംചെയ്യുകയും കുറ്റം ചെയ്തിട്ടില്ളെന്ന് തെളിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ വന്ന വിമാനം ഒഴിവാക്കി മറ്റൊരു വിമാനത്തില്‍ യാത്രതിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.