മിനിയപൊളിസ്: വെള്ളക്കാരെൻറ വർണവെറിക്കിരയായി ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച ജോർജ് ഫ്ലോയ്ഡിേൻറത് കഴുത്തുഞെരിച്ചുള്ള നരഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മിനിയപൊളിസ് പൊലീസ് ഉദ്യോഗസ്ഥൻ ബലം പ്രയോഗിച്ച് കഴുത്ത് ഞെരിച്ച വേളയിൽ ഹൃദയസ്തംഭനം മൂലമാണ് 46കാരൻ മരിച്ചെതന്ന് റിപ്പോർട്ടിൽ പറയുന്നു. ഒമ്പത് മിനിറ്റിലധികമാണ് പൊലീസുകാരൻ ജോർജ് ഫ്ലോയ്ഡിെൻറ കഴുത്ത് തെൻറ കാൽമുട്ട് കൊണ്ട് ഞെരിച്ചത്. മരണത്തിെൻറ സ്വഭാവം കൊലപാതകമാണെന്നും ഹെന്നെപിൻ കൗണ്ടി മെഡിക്കൽ എക്സാമിനർ പ്രസ്താവനയിൽ പറഞ്ഞു. ജോർജിെൻറ മോശം ആരോഗ്യനിലയും മരണത്തിന് കാരണമായെന്ന് പറയുന്നുണ്ട്.
ഫ്ലോയ്ഡിെൻറ കുടുംബം നിയോഗിച്ച സ്വകാര്യ പരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ഫ്ലോയ്ഡ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്നായിരുന്നു അവർ കണ്ടെത്തിയത്. പൊലീസുകാർ കഴുത്തിലും പുറത്തും അമർത്തി ചവിട്ടിയതിനെത്തുടർന്ന് ശ്വാസം കിട്ടാതെ മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്ന് പറഞ്ഞ് കേണപേക്ഷിച്ച വേളയിലും കഴുത്തിൽ കാലമർത്തിപ്പിടിച്ച് ഫ്ലോയ്ഡിനോട് ക്രൂരത കാണിക്കുന്ന പൊലീസുകാരെൻറ ദൃശ്യം പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
പിന്നാലെ അമേരിക്കയിൽ കറുത്ത വർഗക്കാരുടെ ജീവനും വിലയുണ്ടെന്ന സന്ദേശം ഉയർത്തിപ്പിടിച്ച പ്രക്ഷോഭങ്ങൾ ശക്തമായി. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് രാജ്യം ആഭ്യന്തര പ്രക്ഷോഭങ്ങളുടെ ചൂടറിയുന്നത്. ഫ്ലോയ്ഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾ തുടർച്ചയായ ഏഴാം ദിനവും തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് വ്യക്തമായിട്ടും കഴുത്തിൽ അമർത്തിപ്പിടിച്ച പൊലീസുകാരനെതിരെ മാത്രമാണ് അറസ്റ്റ് അടക്കം നടപടിയുണ്ടായിട്ടുള്ളത്.
സംഭവത്തിനുത്തരവാദികളായ നാല് പൊലീസുകാരെയും അറസ്റ്റ് ചെയ്യണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. നാല് പേരുടെ അറസ്റ്റ് ഒഴിവാക്കാൻ 4000 പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് പ്രക്ഷോഭ രംഗത്തുള്ളവർ പറയുന്നു. ഫ്ലോയ്ഡിെൻറ സംസ്കാരം വ്യാഴാഴ്ച നടക്കുമെന്ന് കുടുംബവൃത്തങ്ങൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.