ന്യൂയോർക്ക്: കോവിഡിെൻറ തിരിച്ചടിയിൽ ചരിത്രത്തിൽ ആദ്യമായി പൂജ്യത്തിന് താഴേക് ക് പോയ അമേരിക്കൻ എണ്ണവില ചൊവ്വാഴ്ച നേരിയ തോതിൽ തിരിച്ചു കയറി. ബാരലിന് മൈനസ് 37.63 ഡോളറിനാണ് വെസ്റ്റ് ടെക്സാസ് ഇൻറർമീഡിയറ്റ്(വില നിശ്ചയിക്കുന്ന പ്രത്യേക ഗ്രേഡ് ക്രൂഡ് ഓയിൽ) തിങ്കളാഴ്ച വിൽപന അവസാനിപ്പിച്ചത്.
1983നുശേഷമുള്ള ഒറ്റദിവസത്തെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. തുടർന്ന് ചൊവ്വാഴ്ച ബാരലിന് 1.10 ഡോളറിലേക്ക് വില പിടിച്ചു കയറി. ജനങ്ങൾ വീട്ടിലിരിക്കാൻ നിർബന്ധിതരായതോടെ ലോകമാകെ ക്രൂഡ് ഓയിലിെൻറ ആവശ്യം കുത്തനെയിടിഞ്ഞതാണ് കനത്ത ആഘാതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.