വാഷിങ്ടൺ: ജോർജ് ഫ്ലോയ്ഡിെൻറ മരണം ലോകത്തെ കൂടുതൽ മികച്ചതാക്കി മാറ്റാൻ കാരണമായതായി സഹോദരൻ ഫിലോനൈസ് ഫ്ലോയ്ഡ്. പൊലീസിെൻറ കൈകളാൽ കൊല്ലപ്പെട്ടവരുടെ പട്ടികയിലെ മറ്റൊരു പേരായി ജോർജ് ഫ്ലോയ്ഡ് മാറാൻ ആഗ്രഹിക്കുന്നില്ല. ലോകത്തെ മാറ്റാനുള്ള പ്രചോദനമായി മാറിയതോടെ ജോർജ് ഫ്ലോയ്ഡ് മരിച്ചിട്ടും ജീവിച്ചിരിക്കുന്നതായും സഹോദരൻ പറഞ്ഞു.
മേയ് 25ന് മരണപ്പെട്ട ജോർജിെൻറ സംസ്കാരം ചൊവ്വാഴ്ച ഫ്ലോറിഡയിൽ നടത്തിയ ശേഷം മേരിക്കൻ കോൺഗ്രസിന് മുമ്പാകെ മൊഴി നൽകാനായാണ് ഫിലോനൈസ് ഫ്ലോയ്ഡ് എത്തിയത്. ഒരു ടീ ഷർട്ടിലെ മുഖം മാത്രമായി അവൻ മാറാൻ ആഗ്രഹിക്കുന്നില്ല. ഓരോ പ്രാവശ്യവും കറുത്തവൻ മരണപ്പെടുേമ്പാൾ വേദനിച്ച് ക്ഷീണിതനായി കഴിഞ്ഞു. ഇത് അവസാനിപ്പിക്കപ്പെടണം’ കോൺഗ്രസിന് മുമ്പാകെ ഫിലോനൈസ് വ്യക്തമാക്കി.
അതേസമയം, ജോർജ് ഫ്ലോയ്ഡിെൻറ സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷവും അമേരിക്കയിൽ നീതിക്കായുള്ള പ്രക്ഷോഭം ശക്തമായി മുന്നോട്ടുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.