വാഷിങ്ടൺ: പ്രശ്നമുണ്ടാക്കാനല്ല പരിഹരിക്കാനാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശ്രമിക്കേണ്ടതെന്ന് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ. പ്രശ്നം ഉണ്ടാക്കുന്നതും അത് വലുതാക്കുന്നതും ട്രംപ് ആണെന്നും ബൈഡൻ ആരോപിച്ചു. തന്നെ വിജയിപ്പിച്ച് പ്രസിഡന്‍റ് ആക്കിയാൽ രാജ്യത്ത് തുല്യത കൊണ്ടുവരുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
മിനിയപൊളിസ് പൊലീസ് ഉദ്യോഗസ്ഥൻ ബലം പ്രയോഗിച്ച് കഴുത്ത് ഞെരിച്ച് കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം ആളിപ്പടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനാർഥി കൂടിയായ ബൈഡന്‍റെ വിമർശനം.
ബൈഡന് രാഷ്ട്രീയ ദാരിദ്ര്യമാണെന്ന് ട്രംപ് പ്രതികരിച്ചു. ബൈഡൻ രാഷ്ട്രീയത്തിലും ജീവിതത്തിലും പരാജയമാണെന്നും ട്രംപ് ആരോപിച്ചു.
ട്രംപ് അതിരുകടക്കുന്നുവെന്ന് യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി പ്രതികരിച്ചു.
ജോർജ് ഫ്ലോയ്ഡിന്‍റെ മരണത്തിൽ മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ജോർജ് ബുഷ് ദുഃഖം രേഖപ്പെടുത്തി. വല്ലാതെ വേദനിപ്പിച്ചു. ഇത്തരം സംഭവങ്ങൾ നമ്മുടെ രാജ്യത്തെ ശ്വാസം മുട്ടിക്കുന്നതാണെന്നും ബുഷ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.