കറാക്കസ്: സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് വെനിസ്വേല യു. എസുമായുള്ള ബന്ധം വിച്ഛേദിച്ചു. യു.എസ് നയതന്ത്ര പ്രതിനിധികളോട് 72 മണിക്കൂറിനകം രാ ജ്യംവിട്ടുപോകാനും പ്രസിഡൻറ് നികളസ് മദൂറോ ആവശ്യപ്പെട്ടു. വെനിസ്വേലയിലെ പ്രതി പക്ഷ നേതാവ് ജുവാൻ ഗൊയ്ദോയെ ഇടക്കാല പ്രസിഡൻറായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട ്രംപ് അംഗീകരിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ‘‘വെനിസ്വേ ലയിലെ ജനത മദൂറോ ഭരണകൂടത്തിനെതിരെ ധൈര്യസമേതം രംഗത്തുവന്നിരിക്കുന്നു.
സ്വാത ന്ത്ര്യമാണ് അവരുടെ ആവശ്യം. മദൂറോ അധികാരത്തിൽ തുടരുന്നത് നിയമവിരുദ്ധമാണ്’’-എന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്. മദൂറോ സർക്കാറിനെതിരെ കടുത്ത ഉപരോധം പ്രഖ്യാപിക്കുമെന്നും ഭീഷണിപ്പെടുത്തി. സൈനിക നടപടിയുൾപ്പെടെ പരിഗണനയിലാണെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. നിഷ്പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിലൂടെ മദൂറോയെ പുറത്താക്കാൻ കഴിയുമെന്ന് കഴിഞ്ഞദിവസം യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ് അഭിപ്രായപ്പെട്ടിരുന്നു. ഗൊയ്ദോക്ക് വെനിസ്വേലൻ സൈന്യം പിന്തുണ നൽകണമെന്നും ആഹ്വാനം ചെയ്തു.
ബുധനാഴ്ച മദൂറോ സർക്കാറിനെതിരെ നടത്തിയ ജനകീയ റാലിയിൽ ഗൊയ്ദോ സ്വയം പ്രസിഡൻറായി പ്രഖ്യാപിച്ചിരുന്നു. പ്രസിഡൻറിെൻറ അഭാവത്തിൽ ഭരണം നടത്താൻ അനുമതി നൽകുന്ന ഭരണഘടന ഭേദഗതികൾ ചൂണ്ടിക്കാട്ടിയാണ് ഇൗ നീക്കം. റാലിയിൽ ആയിരങ്ങളാണ് ഗൊയ്ദോക്ക് പിന്തുണയുമായി അണിനിരന്നത്. രാജ്യം സ്വതന്ത്രമാവുന്നതുവരെ പ്രക്ഷോഭം നടത്താൻ ഗൊയ്ദോ റാലിയിൽ ആഹ്വാനം ചെയ്തു. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിൽ 14 പേർ കൊല്ലപ്പെട്ടു. 2013ൽ ഉൗഗോ ചാവെസ് അന്തരിച്ചതിനെ തുടർന്നാണ് മദൂറോ അധികാരത്തിലെത്തിയത്. ഇൗമാസം അദ്ദേഹം രണ്ടാമതും പ്രസിഡൻറായി അധികാരമേറ്റു. പ്രതിപക്ഷത്തിെൻറ എതിർപ്പു ഭയന്ന് സുപ്രീംേകാടതിയിലായിരുന്നു മദൂറോയുടെ സത്യപ്രതിജ്ഞ. മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പ്രതിപക്ഷത്തെ വിലക്കിയിരുന്നു. പ്രതിപക്ഷമില്ലാെത ഏകപക്ഷീയമായി നടത്തിയ തെരഞ്ഞെടുപ്പ് അസാധുവാണെന്നും ഗൊയ്ദോ വാദിച്ചു.
അന്താരാഷ്ട്ര പിന്തുണ
മദൂറോ ഭരണകൂടത്തെ പിന്തുണച്ച് റഷ്യയും ചൈനയും രംഗത്തുവന്നു. പ്രതിപക്ഷത്തിെൻറ സഹായത്തോടെ വെനിസ്വേലയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്നും ആവശ്യപ്പെട്ടു. വെനിസ്വേലയിൽ സൈനിക നടപടിക്കായുള്ള യു.എസിെൻറ നീക്കം വൻ ദുരന്തമാകും വരുത്തിവെക്കുകയെന്നും റഷ്യ മുന്നറിയിപ്പു നൽകി. നിലവിലെ സംഘർഷം പരിഹരിക്കാൻ ചർച്ചക്കു തയാറാണെന്നും അവർ അറിയിച്ചു.
പരമാധികാരം നിലനിർത്താനുള്ള മദൂറോ സർക്കാറിെൻറ പോരാട്ടത്തിന് പൂർണ പിന്തുണയറിയിച്ച് ചൈനയും നയം വ്യക്തമാക്കി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ചൈനയുമായി ഏറ്റവും കൂടുതൽ ബന്ധം പുലർത്തുന്നത് വെനിസ്വേലയാണ്. ചൈനയാണ് മദൂറോ സർക്കാറിന് ഏറ്റവും കൂടുതൽ വായ്പ നൽകിയത്. കടം പെരുകിയതോടെ വെനിസ്വേലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്വത്തുവകകൾ ചൈനയുടെ കൈകളിലെത്തുമോ എന്ന ആശങ്കയുമുയർന്നിരുന്നു. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും മദൂറോയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു.മെക്സികോയുടെ പുതിയ പ്രസിഡൻറ് ആൻഡ്രസ് മാനുവൽ ലോപസ് ഒബ്രദോർ മദൂറോയുടെ അനുയായിയാണ്.
വെനിസ്വേലയിൽ പ്രതിപക്ഷം നടത്തുന്നത് അട്ടിമറിയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. മദൂറോക്ക് കാനഡ, ബൊളീവിയ, ക്യൂബ, ബ്രസീൽ, പെറു, എക്വഡോർ, അർജൻറീന, പരാഗ്വേ എന്നീ രാജ്യങ്ങളുടെയും പിന്തുണയുണ്ട്. നിലവിലെ സാഹചര്യങ്ങളിൽ െഎക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.