പാരീസ്: ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,25,000 കടന്നു. 4,25,282 പേരാണ് ഇതുവരെ മരിച്ചത്. 76,32,517 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.
അമേരിക്ക, ബ്രസീൽ, റഷ്യ, ഇന്ത്യ, യു.കെ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാണ് കോവിഡ് ഇപ്പോൾ കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്നത്. ഈ രാജ്യങ്ങളിൽ ഇതുവരെ 15,69,938 പേർക്ക് രോഗം സ്ഥിരീകരിച്ചു. 76,343പേർ മരിച്ചു.
ബ്രസീലിൽ 8,29,902 പേർക്ക് രോഗം സ്ഥിരീകരിച്ചു. 41,901പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും കൂടുതൽ പേർ മരിച്ചതും അമേരിക്കയിലാണ്. അമേരിക്കയിൽ 21,16,922 പേർക്ക് രോഗം ബാധിക്കുകയും 1,16,825 പേർ മരിക്കുകയും ചെയ്തു.
യൂറോപ്യൻ രാജ്യങ്ങളിൽ ഇതുവരെ 23,63,538 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,86,843 പേർ മരിക്കുകയും ചെയ്തു.
കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യം റഷ്യയാണ്. റഷ്യയിൽ ഇതുവരെ 5,11,423 പേർക്ക് രോഗം സ്ഥിരീകരിച്ചു. 6715 പേരാണ് റഷ്യയിൽ ഇതുവരെ മരിച്ചത്. ഇന്ത്യയിൽ 3,09,603 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8890 പേരാണ് ഇതുവരെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.