വാഷിങ്ടൺ: കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിന് വിശ്വാസിക്കുന്നതായി യു.എസ് അംബാസിഡർ നിക്കി ഹാലെ. പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയതിന് അമേരിക്കക്കെതിരെ ലോകവ്യാപകമായി വിമർശനങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് ഹാലെയുടെ പ്രസ്താവനയെന്നത് ശ്രദ്ധ്രേയമാണ്.
കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് ട്രംപിന് വിശ്വാസമുണ്ട്. മലനീകരണം നില നിൽക്കുന്നുണ്ടെന്നും നിക്കി ഹാലെ. അമേരിക്കൻ ചാനലായ സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് നിക്കി ഹാലെ ഇക്കാര്യം പറഞ്ഞത്. അഭിമുഖം സി.എൻ.എൻ ഇന്ന് സംപ്രേഷണം ചെയ്യും.
യു.എസിന് പരിസ്ഥിതിയോട് പ്രതിബദ്ധതയില്ലെന്നല്ല പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയത് കൊണ്ട് അർഥമാക്കുന്നതെന്നും നിക്കി ഹാലെ പറഞ്ഞു. അമേരിക്കൻ കമ്പനികൾക്ക് ദോഷകരമാണ് പാരീസ് ഉടമ്പടി. അതുകൊണ്ടാണ് അതിൽ നിന്ന് പിൻമാറിയത്. ഒരിക്കലും യാഥാർഥ്യമാക്കാൻ കഴിയാത്ത നിർദ്ദേശങ്ങളാണ് പാരീസ് ഉടമ്പടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും നിക്കി ഹാലെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.