സാവോപോളോ: ബ്രസീൽ ഗ്രാമത്തിൽ എട്ടുകാലി ‘മഴ’. തെക്കുകിഴക്കൻ ബ്രസീൽ ഗ്രാമമായ മിനാ സ് ജെറയ്സിലാണ് ആകാശം നിറയെ എട്ടുകാലികൾ ‘പറന്നി’റങ്ങിയത്. സംഘം ചേർന്ന് വലകെട് ടുന്ന പ്രത്യേക വിഭാഗത്തിൽപ്പെട്ട എട്ടുകാലികളാണ് ഇവയെന്ന് വിദഗ്ധർ വ്യക്തമാക ്കി. ഇവ ആകാശത്തുനിന്ന് വീഴുകയല്ലെന്നും മനുഷ്യർക്ക് കാണാനാവാത്തവിധം സംഘം ചേർന്ന് നെയ്ത ഭീമൻ വലയിൽ തൂങ്ങിക്കിടക്കുന്നതാണെന്നും ഇവർ കൂട്ടിച്ചേർത്തു.
സാവോപോളോക്ക് 250 കി.മീ. വടക്കുകിഴക്കുള്ള മിനാസ് ജെറയ്സിലൂടെ യാത്ര ചെയ്യുകയായിരുന്ന ജാവോ പെഡ്രോ മാർട്ടിനെല്ലി ഫോൻസേക എന്നയാളാണ് എട്ടുകാലി മഴയുടെ ദൃശ്യം പകർത്തി വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കാറിൽ സഞ്ചരിക്കവെ പൊടുന്നനെ ആകാശത്ത് കറുത്ത പൊട്ടുകൾ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് ഫൊൻസേക പറഞ്ഞു. കാര്യം മനസ്സിലാവാതെ താൻ ഭയന്നതായും പെെട്ടന്ന് കാറിെൻറ വിൻഡോയിലൂടെ ഒരു എട്ടുകാലി വീണപ്പോഴാണ് സംഗതി മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെയാണ് അപൂർവ പ്രതിഭാസം വിഡിയോയിൽ പകർത്തിയത്. മുമ്പും ഇത് കണ്ടിട്ടുണ്ടെന്ന് ഫൊൻസേകക്കൊപ്പമുണ്ടായിരുന്ന മുത്തശ്ശി ജെഴ്സീന മാർട്ടിനെല്ലി പറഞ്ഞു.
2013ലും സമാന സംഭവം ബ്രസീലിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ദക്ഷിണ ബ്രസീലിലെ സാേൻറാ അേൻറാണിയോ ഡ പ്ലാറ്റീന പ്രദേശവാസികളാണ് എട്ടുകാലി മഴ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നത്.
പാരവിക്സിയ ബിസ്ട്രിയാറ്റ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ഇൗ എട്ടുകാലികൾ സാമൂഹിക എട്ടുകാലികളുടെ ഗണത്തിൽപ്പെടുന്നവയാണെന്ന് മിനാസ് ജെറയ്സ് ഫെഡറൽ യൂനിവേഴ്സിറ്റിയിലെ ബയോളജി പ്രഫസർ ആഡൽബർേട്ടാ ഡോസ് സാേൻറാസ് പറഞ്ഞു. പകൽ മരങ്ങളിലും മറ്റും നെയ്ത് തുടങ്ങുന്ന വല ഇവ വൈകുന്നേരത്തോടെ വലുതാക്കുന്നു. ഇതോടെ ആകാശത്ത് ഏറെ ഉയരത്തിലെത്തും ഭീമൻ വലകൾ. മനുഷ്യനേത്രങ്ങൾക്ക് കാണാൻ സാധിക്കാത്തത്ര നേർത്തതായിരിക്കുമിത്. ഏറെ വലകൾ ഒരുമിച്ചുണ്ടാവുന്നതിനാൽ നിരവധി എട്ടുകാലികൾ ആകാശത്തുനിന്ന് വീഴുന്നതുപോലെയാണ് കാണുന്നവർക്ക് തോന്നുകയെന്നും ഡോസ് സാേൻറാസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.