ബുഡപെസ്ററ്: സെര്‍ബിയന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ ചവിട്ടിവീഴ്ത്തിയ ഹംഗേറിയന്‍ വനിത ഫോട്ടോഗ്രാഫറെ മോശംപെരുമാറ്റത്തിന് മൂന്നുവര്‍ഷത്തെ നല്ലനടപ്പിനു ശിക്ഷിച്ചു. ഹംഗറിയിലെ പ്രാദേശിക ചാനല്‍ എന്‍1 ടി.വിയുടെ വിഡിയോഗ്രാഫറായിരുന്ന പെട്ര ലാസ്ലോയെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി വിസ്തരിച്ചത്. 2015 സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്. പൊലീസിനെ ഭയന്നോടുന്ന അഭയാര്‍ഥികളെ പെട്ര വലതുകാല്‍ വെച്ച് തള്ളിവീഴ്ത്തുകയായിരുന്നു. ചവിട്ടിവീഴ്ത്തുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നു.
ഈ വിഡിയോ ദൃശ്യങ്ങള്‍ കോടതി സസൂക്ഷ്മം പരിശോധിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ഹംഗറി സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് ഇവരെ ജോലിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. സ്വയം പ്രതിരോധത്തിന്‍െറ ഭാഗമായിരുന്നുവെന്നായിരുന്നു പെട്രയുടെ വാദം. അഭയാര്‍ഥി വിരോധമല്ല, പെട്ടെന്നുള്ള തോന്നലില്‍ ചെയ്തുപോയതാണെന്നായിരുന്നു ന്യായീകരണം. ഇത് കണക്കിലെടുക്കാനാവില്ളെന്നു കോടതി ചൂണ്ടിക്കാട്ടി. സ്വയംപ്രതിരോധത്തിനായി ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ അതു കുറ്റമാകില്ല. എന്നാല്‍, അഭയാര്‍ഥികളോടുള്ള മനോഭാവമാണ് പെട്രയുടെ ചെയ്തികളിലൂടെ തെളിഞ്ഞതെന്ന് കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.