ഓട്ടവ: ദൊരിയാന് ചുഴലിക്കാറ്റ് കനേഡിയൻ തീരം തൊട്ടു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയ ിൽ വീശിയടിച്ച കാറ്റിൽ 4.5 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. നോവ സ്കോട്ടിയയുടെ തലസ്ഥാനമായ ഹാലിഫാക്സില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചതായി മന്ത്രി റാല്‍ഫ് ഇ ഗുഡഡ്ഡേല്‍ ട്വീറ്റ് ചെയ്തു. അതേസമയം കടല്‍ത്തീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം മാറണമെന്ന് മുന്നറിയിപ്പുണ്ട്. ബഹാമസ് ദ്വീപിൽ കനത്ത നാശം വിതച്ച കാറ്റിൽ 43 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.